മുംബൈ: കോടികള്‍ കിലുങ്ങുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മാതൃകയില്‍ ഹോക്കി ലീഗും സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍. അന്താരാഷ്ട്ര കമ്പനിയായ നിംബസ് സ്‌പോര്‍ട്‌സുമായി ഹോക്കി ഫെഡറേഷന്‍ ധാരണയിലെത്തിക്കഴിഞ്ഞു.

പ്രതിഫലത്തുകയുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായുണ്ടാകുന്ന കലഹങ്ങള്‍ പരിഹരിക്കാന്‍ ഇത് സഹായിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹോക്കി ലീഗ് വിജയകരമാവുകയാണെങ്കില്‍ ഓരോ താരത്തിനും വര്‍ഷം 40-50 ലക്ഷം രൂപവരെ സ്വന്തമാക്കാനാകും.

എന്നാല്‍ ഹോക്കി ഇന്ത്യയെ കൈയ്യടക്കാനുള്ള ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ നീക്കമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര ഹോക്കി ഫെഡറേഷന്‍ ഇന്ത്യ ഹോക്കി ഫെഡറേഷനുള്ള അംഗീകാരം പിന്‍വലിച്ചിരുന്നു.