ന്യൂദല്‍ഹി: ഗ്വാങ്ഷൂ ഏഷ്യന്‍ ഗെയിംസിന്റെ സെമിയില്‍ മലേഷ്യയോട് തോറ്റതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഹോക്കി ടീമിന്റെ കോച്ച് ഹരേന്ദ്രസിംഗ് രാജിവച്ചു. രാജിക്കാര്യം ദേശീയ ഹോക്കി സെക്രട്ടറി നരീന്ദര്‍ ബത്രക്ക് അയച്ചിട്ടുണ്ട്.

ടീമിന്റെ തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജിവെയ്ക്കുന്നുവെന്നും ഹരീന്ദ്രസിംഗ് വ്യക്തമാക്കി. ഇതുവരെ നല്‍കിയ പ്രോല്‍സാഹത്തിന് ഹോക്കി ഇന്ത്യക്കും കായികമന്ത്രാലയത്തിനോടും നന്ദിയുടെണ്ടെന്നും ഹരീന്ദ്ര പറഞ്ഞു.

അതിനിടെ രാജിയെക്കുറിച്ച് പ്രതികരിക്കാന്‍ ഹോക്കി സെക്രട്ടറി തയ്യാറായിട്ടില്ല. ഇപ്പോള്‍ വികാരപരമായി പ്രതികരിക്കേണ്ട സമയമല്ലെന്നും വെങ്കലം നേടിയതില്‍ ആഹഌദിക്കേണ്ട സമയമാണെന്നും സെക്രട്ടറി നരീന്ദ്ര ബത്ര വ്യക്തമാക്കി.