Categories

സ്­കൂ­ളു­ക­ളില്‍ ശാ­രീരി­ക ശി­ക്ഷാരീ­തി­കള്‍ നി­രോ­ധിച്ചു

ന്യൂ­ഡല്‍­ഹി: ഒ­ന്നു­കില്‍ ചൂ­രല്‍ പുറ­ത്ത് അ­ല്ലെ­ങ്കില്‍ ജ­യി­ലി­ന­ക­ത്ത്. ക്രൂ­രമാ­യ ശി­ക്ഷാ രീ­തി­കള്‍ അ­വ­ലം­ബി­ക്കു­ന്ന അ­ധ്യാ­പ­കര്‍­ക്കു­ള്ള മു­ന്ന­റി­യി­പ്പാ­ണിത്. സ്­കൂ­ളു­ക­ളില്‍ ശാ­രീരി­ക ശി­ക്ഷാ രീ­തി­കള്‍ സര്‍­ക്കാര്‍ നി­രോ­ധിച്ചു. സ്­ത്രി­ക­ളു­ടെയും കു­ട്ടി­ക­ളു­ടെയും ക്ഷേ­മ­ത്തി­നു­വേ­ണ്ടി­യു­ള്ള മ­ന്ത്രാ­ല­യ­മാ­ണ് സ്­കൂ­ളു­ക­ളില്‍ കു­ട്ടി­ക­ളു­ടെ നേ­രെ പ്ര­യോ­ഗി­ക്കുന്ന ശാ­രീരി­ക ശി­ക്ഷാ രീ­തിക­ളെ നി­രോ­ധി­ച്ചു­കൊ­ണ്ട് പുതി­യ മാര്‍­ഗ­നിര്‍­ദേ­ശ­ങ്ങള്‍ പു­റ­ത്തി­റ­ക്കി­യ­ത്.

നിര്‍­ദേ­ശങ്ങ­ളെ ആ­ദ്യ­തവണ അ­വ­ഗ­ണി­ക്കു­ക­യാ­ണെ­ങ്കില്‍ ഒ­രു വര്‍ഷ­ത്തെ ത­ടവും അ­ല്ലെ­ങ്കില്‍ 50,000 രൂ­പ പി­ഴയും ഇ­തു­രണ്ടുമോ ല­ഭി­ക്കാം. ശി­ക്ഷാ രീ­തി­കള്‍ വീ­ണ്ടും തു­ട­രു­ന്ന­വ­രു­ടെ ശി­ക്ഷ മൂ­ന്നു വര്‍­ഷവും കൂ­ടാ­തെ 25,0000 രൂ­പ പി­ഴയും ഒ­ടു­ക്കേ­ണ്ടി­വ­രും. ഇത്ത­രം ശി­ക്ഷാ­രീ­തി­കള്‍ നല്‍­കു­ന്നി­ല്ലെ­ന്ന് ശ്ര­ദ്ധി­ക്കേണ്ട­ത് ഹെ­ഡ്­മാ­സ്റ്റര്‍­മാ­രാണ്. ഇത്ത­രം അധ്യാ­പ­കര്‍­ക്ക് ജോ­ലി­ക്ക­യ­റ്റ­വും മ­റ്റു ആ­ലു­കൂ­ല്യ­ങ്ങളും നല്‍­കേ­ണ്ട­തി­ല്ലെന്നാ­ണ് തീ­രു­മാനം.
കു­ട്ടി­കള്‍­ക്ക് പ­രാ­തി­കള്‍ സ­മര്‍­പ്പി­ക്കാന്‍ സ്‌കൂ­ളു­ക­ളില്‍ അ­വ­കാ­ശ­സം­ര­ക്ഷ­ണ സെല്ലു­കള്‍ രൂ­പീ­ക­രി­ക്കും.

കു­ട്ടി­ക­ള്‍­ക്കു നേ­രെ ന­ട­ക്കു­ന്ന കു­റ്റ­കൃ­ത്യ­ങ്ങള്‍ ത­ട­യാ­നു­ള്ള ബില്ലി­ന്റെ പ­ണി­പ്പു­ര­യി­ലാണ് സര്‍­ക്കാര്‍. ബില്ല് അം­ഗീ­ക­രി­ച്ചാല്‍ മാ­താ­പി­താ­ക്കള്‍ക്കും ബ­ന്ധു­ക്കള്‍­ക്കും അ­യല്‍­വാ­സി­കള്‍ക്കും കു­ട്ടിക­ളെ മര്‍­ദ്ദിക്കാനോ വഴ­ക്കു പ­റയാനോ ക­ഴി­യില്ല. ശാ­രീ­രി­കവും ലൈം­ഗീ­ക­വുമാ­യ പീ­ഡ­ന­ങ്ങള്‍ മാ­ത്ര­മല്ല വഴ­ക്കു പ­റ­യു­ന്നതും ഉ­പ­ദ്ര­വി­ക്കു­ന്ന­തും എല്ലാം ബില്ലി­ന്റെ ഭാ­ഗ­മാ­യി കൊ­ണ്ടു­വ­രാനും ഉ­ദ്ദേ­ശി­ക്കു­ന്നു­ണ്ട് സര്‍­ക്കാര്‍.

രാ­ജ്യ­ത്തെ സ്­കൂ­ളു­ക­ളില്‍ കു­ട്ടി­കള്‍­ക്കു നല്‍­കു­ന്ന ക­ടു­ത്ത ശി­ക്ഷാ രീ­തി­ക­ളെക്കു­റി­ച്ച് ചര്‍­ച്ച­കള്‍ വ്യാ­പ­കമാ­യ സാ­ഹ­ച­ര്യ­ത്തി­ലാ­ണ് ഇ­ത്ത­ര­മൊ­രു നി­രോധ­നം കൊ­ണ്ടു­വ­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.