ന്യൂദല്‍ഹി:ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം സൈലന്‍ മന്ന  അന്തരിച്ചു. 87 വയസായിരുന്നു. വാര്‍ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏഷ്യന്‍ ഗെയിംസിലും ഒളിംപിക്‌സിലുമായി ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്.

1940കളിലാണ്  ഫുട്‌ബോള്‍ കരിയറിന് തുടക്കമിടുന്നത്. പിന്നീട് മോഹന്‍ ബഗാനിലെത്തുകയായിരുന്നു. 1969ല്‍ വിരമിക്കും വരെ അവിടെ തുടര്‍ന്നു.  അദ്ദേഹത്തിന്റെ  ക്യാപ്റ്റന്‍സിയില്‍ 1951ലെ ഏഷ്യന്‍ ഗെയിംസില്‍   ഇന്ത്യ ജേതാക്കളായി.

Subscribe Us:

19 വര്‍ഷം മോഹന്‍ ബഗാന്‍ നിരയിലുണ്ടായിരുന്ന സൈലന്‍ മന്ന ഇന്ത്യ കണ്ട മികച്ച പ്രതിരോധ ഭടന്‍മാരില്‍ ഒരാളായിരുന്നു. 1953ല്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍  തെരഞ്ഞെടുത്ത മികച്ച 10 നായകരുടെ  പട്ടികയിലെ ഏക ഏഷ്യക്കാരായിരുന്നു മന്ന.

1951ലെ ദല്‍ഹിയിലെ പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ സ്വര്‍ണമണിയിച്ച ഫുട്‌ബോള്‍ ടീമിന്റെ നായകനായിരുന്നു മന്ന.അടുത്ത വര്‍ഷം ഹെല്‍സിങ്കി ഒളിംപിക്‌സിലും 1954ലെ മനില ഏഷ്യന്‍ ഗെയിംസിലും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു.

2000ല്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അദ്ദേഹത്തെ ഇന്ത്യയുടെ ഫുട്‌ബോളര്‍ ഓഫ് ദ മില്ലേനിയം ആയി ആദരിച്ചിരുന്നു.1924ല്‍ ബംഗാളിലെ ഹൗറ ജില്ലയിലെ ബത്രയിലാണ് ശൈലേന്ദ്രനാഥ് മന്ന ജനിച്ചത്.

Malayalam News

Kerala News In English