എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വന്‍ ഇടിവ്
എഡിറ്റര്‍
Sunday 14th October 2012 9:50am

ന്യൂദല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി കുത്തനെ ഇടിഞ്ഞു. സെപ്തംബറിലെ കണക്കുകള്‍ പ്രകാരം 10.78 ശതമാനം കുറവാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 2369 കോടി ഡോളറിന്റെ കയറ്റുമതിയാണ് സെപ്റ്റംബറില്‍ നടന്നത്. അതേസമയം ഇറക്കുമതിയില്‍ 5.09 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തപ്പെട്ടു.

Ads By Google

4177 കോടി ഡോളറാണ് സെപ്റ്റംബറിലെ ഇറക്കുമതി. ഇതോടെ ഈ മാസത്തെ വിദേശ വ്യാപാര കമ്മി 1808 കോടി ഡോളറായി. ഇന്ത്യയുടെ പ്രധാന കയറ്റുമതി വിപണികളായ യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ക്കുള്ള ആവശ്യം കുറഞ്ഞതാണ് കയറ്റുമതിയില്‍ കാര്യമായ കുറവിന് കാരണമായത്.

നടപ്പ് സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്തംബര്‍ കാലയളവിലെ കയറ്റുമതി 14,367 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇതോകാലയളവില്‍ നേടിയ 15,414 കോടി ഡോളര്‍ കയറ്റുമതിയെ അപേക്ഷിച്ച് 6.79 ശതമാനം കുറവ്. അതേസമയം ഇക്കാലയളവിലെ ഇറക്കുമതില്‍ 4.36 ശതമാനം കുറവാണ് കാണുന്നത്.

അതേസമയം ഉത്പ്പാദന ചെലവ് കാര്യമായി വര്‍ധിക്കുമ്പോഴും ഇന്ത്യന്‍ ഉത്പ്പന്നങ്ങള്‍ക്ക് വിദേശ വിപണികളില്‍ ഡിമാന്റ് കുറയുന്ന പ്രവണതയില്‍ വസ്ത്ര കയറ്റുമതിക്കാരുടെ സംഘടന ആശങ്ക രേഖപ്പെടുത്തി.

Advertisement