റിയാദ് :കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിയും കലാകായിക സാമൂഹ്യ രംഗങ്ങളിലെ ഉയര്‍ച്ചയും ലക്ഷ്യമിട്ട് റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസ്സി സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ കൂട്ടായ്മക്ക് രൂപം കൊടുത്തു.

അല്‍മാസ്സ് ഹാളില്‍ കൂടിയ രക്ഷകര്‍ത്താക്കളുടെ യോഗത്തിലാണ് ‘റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ എംബസി സ്‌കൂള്‍ രക്ഷാകര്‍തൃ ഫോറം’ രൂപീകൃതമായത്.

മുന്‍ സ്‌കൂള്‍ ചെയര്‍മാന്‍ നിയാസ് ഉമ്മര്‍, എച്ഛ്. നസീര്‍ പുളിമൂട്ടില്‍, ബിനു ധര്‍മ്മരാജന്‍, അലി ആലുവ,ഷറഫ് ബാബ്‌തൈന്‍, ബഷീര്‍ കോട്ടയം എന്നിവരടങ്ങുന്ന ആറംഗ സംഘാടക സമിതിക്ക് യോഗം അംഗീകാരം നല്‍കി.

വിദ്യാഭ്യാസ ചിലവു വഹിക്കാന്‍ ബുദ്ധിമുട്ടുന്ന രക്ഷകര്‍ത്താക്കളെ കണ്ടുപിടിച്ചു അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കും.

വേനലവധിക്ക് ശേഷം മാസം തോറും കുടുംബ സംഗമം, ക്വിസ് മത്സരങ്ങള്‍, നാട്ടില്‍ നിന്നുള്ള പ്രഗത്ഭരായ വിദ്യാഭ്യാസ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് കൗണ്‍സിലിംഗ്, സെമിനാറുകള്‍, ചര്‍ച്ചാ ക്‌ളാസുകള്‍ തുടങ്ങി നിരവധി പരിപാടികള്‍ക്കു രൂപം കൊടുത്തതായി സംഘാടകര്‍ അറിയിച്ചു.

പ്രവാസി വാര്‍ത്തകള്‍ നിങ്ങള്‍ക്കും അയക്കാം mail@doolnews.com