Categories

ഇന്ത്യന്‍ സമ്പദ്‌രംഗം 8 % വളര്‍ച്ചനേടുമെന്ന് സി ഐ ഐ

ന്യൂദല്‍ഹി: 2010-11 കാലയളവില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം 8 ശതമാനം വളര്‍ച്ചനേടുമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസ് (സി ഐ ഐ) സര്‍വ്വേ സൂചിപ്പിക്കുന്നു. മൂലധന നിക്ഷേപത്തിലും അടിസ്ഥാനസൗകര്യ വികസനത്തിലും കൈവരിക്കുന്ന നേട്ടങ്ങളായിരിക്കും ഇതിന് സഹായിക്കുകയെന്നും സര്‍വ്വേയില്‍ വ്യക്തമായിട്ടുണ്ട്.

രാജ്യത്തെ 150ലധികം കമ്പനികളിലാണ് സി ഐ ഐ ബിസിനസ് ഔട്ട്‌ലുക്ക് സര്‍വ്വേ നടത്തിയത്. ഇതില്‍ 59 ശതമാനവും ഇന്ത്യന്‍ സമ്പദ്ഘടന എട്ടുശതമാനം വളര്‍ച്ച നേടുമെന്ന പ്രതീക്ഷപുലര്‍ത്തി. ഈ സാമ്പത്തികവര്‍ഷം 7 മുതല്‍ 8 ശതമാനംവെരെ ഇന്ത്യയുടെ സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തുമെന്ന് കേന്ദ്രവും പ്രതീക്ഷപുലര്‍ത്തുന്നുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.