Categories

രാജ്യത്തിന്റെ സാമ്പത്തി സ്ഥിതി അപകടാവസ്ഥയില്‍: മന്‍മോഹന്‍ സിങ്

MANMOHAN


ബജറ്റിന് മുന്നോടിയായി കേന്ദ്രം നാളെ സാമ്പത്തിക സര്‍വ്വെ അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയെ വിമര്‍ശിച്ചു കൊണ്ട് ധനകാര്യ വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് രംഗത്തെത്തുന്നത്.


ന്യൂദല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി നല്ല നിലയിലല്ലെന്ന് മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. സാമ്പത്തിക വളര്‍ച്ച 7.6ല്‍ എത്തില്ലെന്നും 6.6 കൈവരിക്കാന്‍ കഴിയൂ എന്ന് ഐ.എം.എഫടക്കം വ്യക്തമാക്കിയിട്ടുണ്ടെന്നും മന്‍മോഹന്‍ സിങ്. ആറോ ഏഴോ മാസമല്ല, അഞ്ചു വര്‍ഷം വരെ നീളുന്ന സാമ്പത്തിക തകര്‍ച്ചയാണുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിന് മുന്നോടിയായി കേന്ദ്രം നാളെ സാമ്പത്തിക സര്‍വ്വെ അവതരിപ്പിക്കാനിരിക്കെയാണ് രാജ്യത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയെ വിമര്‍ശിച്ചു കൊണ്ട് ധനകാര്യ വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് രംഗത്തെത്തുന്നത്.

പി. ചിദംബരവും മന്‍മോഹന്‍ സിങ്ങിനൊപ്പം മാധ്യമപ്രവര്‍ത്തകരെ കണ്ടു.


Read more: മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കുമെന്ന് പരാമര്‍ശം ബി.ജെ.പി നേതാവിനെതിരെ കേസ്


വിജയ് മല്ല്യയുടെ കിങ്ഫിഷര്‍ എയര്‍ലൈന്‍സിനെ വഴിവിട്ടു സഹായിച്ചുവെന്ന ബി.ജെ.പിയുടെ ആരോപണത്തിലും മന്‍മോഹന്‍ സിങ് മറുപടി പറഞ്ഞു. നിയമവിരുദ്ധമായി ഒന്നും ചെയ്തില്ലെന്നും പ്രധാനമന്ത്രിമാര്‍ക്കും മന്ത്രിമാര്‍ക്കും വ്യവസായ രംഗത്തു നിന്നുള്ളവരുടെ നിവേദനം ലഭിക്കാറുണ്ടെന്നും അവ അതാത് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയാണ് ചെയ്തതെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.

Tagged with: