മെല്‍ബണ്‍ : ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടാക്‌സി ഡ്രൈവര്‍ ഉള്‍പ്പെടെ നിരവധി പേരെ ആക്രമിച്ച സംഘം പിടിയിലായി. 14 നും 18 നും ഇടയില്‍ പ്രായമുള്ള എട്ടുപേരെയാണ് പിടികൂടിയത്. ഇവരില്‍ ഒരു പെണ്‍കുട്ടിയും ഉണ്ട്.

ഇവര്‍ രാത്രികാലങ്ങളില്‍ ഡ്രൈവര്‍മാരെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നവരാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇവിടെ പതിവായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഇന്ത്യന്‍ ടാക്‌സി ഡ്രൈവറുള്‍പ്പെടെ അഞ്ചു പേരെയാണ് ഇവര്‍ ആക്രമിച്ചത്. ഇന്ത്യന്‍ വംശജനായ ഹര്‍പിത് ഗില്ലാണ് ആക്രമിക്കപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൊബൈല്‍ ഫോണും 150 ഓസ്‌ട്രേലിയന്‍ ഡോളറും അക്രമിസംഘം കവര്‍ന്നിരുന്നു.