Categories

ഇ­ന്ത്യന്‍ ‘മ­രണ ഡോ­ക്ടര്‍­’ക്ക് ഏ­ഴ് വര്‍­ഷം തട­വ്

മെല്‍­ബണ്‍: രോ­ഗികളെ ഓ­പ­റേ­ഷ­ന്‍ ചെയ്യു­ക വഴി കൊ­ല­പാ­ത­ക പര­മ്പ­ര ന­ട­ത്തി­യ കേ­സില്‍ ഇ­ന്ത്യന്‍ വം­ശ­ജനായ ഡോ­ക്ടര്‍­ക്ക് ഏ­ഴ് വര്‍­ഷം ത­ട­വ്. ഇ­ന്ത്യന്‍ വം­ശ­ജനാ­യ ജയ­ന്ത് പ­ട്ടേ­ലി­നാ­ണ് ത­ട­വ്. 2003-05 കാ­ല­യ­ള­വില്‍ ക്വീന്‍­സ് ലാന്റ് ആ­ശു­പ­ത്രി­യില്‍ ഡോ­ക്ട­റാ­യി സേ­വ­ന­മ­നു­ഷ്ടി­ക്ക­വെ­യാ­ണ് പ­ട്ടേ­ലി­നെ­തി­രെ ആ­രോ­പ­ണ­മു­യര്‍­ന്നത്. കേ­സില്‍ പ­ട്ടേല്‍ കു­റ്റ­ക്കാ­ര­നാ­ണെന്ന് ഓ­സ്‌­ട്രേ­ലി­യന്‍ കോട­തി ക­ണ്ടെ­ത്തി­യി­രുന്നു. മ­ര­ണ­ ഡോ­ക്ടര്‍ എ­ന്നാണ് ഓ­സ്‌­ട്രേ­ലി­യന്‍ പ­ത്ര­ങ്ങള്‍ പ­ട്ടേ­ലി­നെ വി­ശേ­ഷി­പ്പി­ച്ചി­രു­ന്ന­ത്.

ജെ­റി കെം­പ്‌സ്, ജെ­യിം­സ് ഫി­ലിപ്പ്, മെര്‍­വിന്‍ മോ­റി­സ് എ­ന്നിവ­രെ ഡോ­ക്ടര്‍ കൊ­ല­പ്പെ­ടു­ത്തി­യെ­ന്നാ­ണ് കേ­സ്. ഓ­പ­റേഷ­ന് വി­ധേ­യനാ­യ മ­റ്റൊ­രാള്‍­ക്ക് ഗു­രു­ത­രമാ­യ ആ­രോ­ഗ്യ പ്ര­ശ്‌­ന­ങ്ങ­ളു­ണ്ടാ­വു­കയും ചെ­യ്തു. ശ­സ്­ത്ര­ക്രി­യാ വി­ദ­ഗ്ധ­ന് വേ­ണ്ട നി­ല­പാ­ര­ത്തില്‍ താ­ഴെ­യാ­യി­രു­ന്നു പ­ട്ടേ­ലി­ന്റെ ഓ­പ­റേ­ഷ­നെ­ന്ന് പ്രോ­സി­ക്യൂ­ഷന്‍ വാ­ദി­ച്ചു.

കൊ­ല­പാ­ത­ക­ത്തി­ന് വേണ്ടി ഓ­പ­റേ­ഷന്‍ ഉ­പ­യോ­ഗിച്ചു, രോ­ഗിക­ളെ തെറ്റാ­യ രീ­തി­യില്‍ പരി­ശോ­ധിച്ചു. ശ­രീ­ര­ത്തി­ലെ നല്ല അ­വ­യ­വ­ങ്ങള്‍ മാ­റ്റി മോ­ശം അ­വ­യ­വ­ങ്ങള്‍ വെച്ചു, മോ­ശം ശ­സ്­ത്ര­ക്രി­യാ ഉ­പ­ക­ര­ണ­ങ്ങള്‍ ഉ­പ­യോ­ഗി­ച്ചു തു­ട­ങ്ങി­യ­വ­യാ­ണ് ഇ­യാള്‍­ക്കെ­തി­രെ ചു­മത്തി­യ കു­റ്റ­ങ്ങള്‍.

ഡോ­ക്ട­റു­ടെ ശ­സ്­ത്ര­ക്രി­യ­യില്‍ സം­ശ­യ­മു­ണ്ടാ­യി­രു­ന്ന ന­ഴ്‌­സു­മാര്‍ രോ­ഗിക­ളെ ഡോ­ക്ട­റില്‍ നിന്നും മ­റ­ച്ചു­പി­ടി­ക്കാ­റു­ണ്ടാ­യി­രുന്നു. പ്ര­തി­ക്ക് 10 വര്‍­ഷം തട­വ് നല്‍­ക­ണ­മെ­ന്നാ­യി­രു­ന്നു പ്രോ­സി­ക്യൂഷ­ന്റെ വാദം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.