സ്ത്രീപീഡന കേസില്‍ ഇംഗ്ലണ്ടില്‍ മലയാളി ഡോക്ടര്‍ പിടിയില്‍
World
സ്ത്രീപീഡന കേസില്‍ ഇംഗ്ലണ്ടില്‍ മലയാളി ഡോക്ടര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 24th May 2013, 10:58 am

[]ലണ്ടന്‍:  ഇംഗ്ലണ്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ഇന്ത്യന്‍ ഡോക്ടറെ ലൈംഗിക ആരോപണത്തെ തുടര്‍ന്ന്  യു.കെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം സ്വദേശിയായ ഇയാള്‍ കഴിഞ്ഞ ഏതാനും വര്‍ഷമായി ഇംഗ്ലണ്ടില്‍ ഡോക്ടറായി  പ്രാക്ടീസ് ചെയ്യുകയാണ്.[]

ലൈഗിംക ആരോപണത്തെ തുടര്‍ന്ന് 12 വര്‍ഷത്തേക്കാണ് യു.കെ പോലീസ് ഇയാളെ ജയിലിലടച്ചത്. ഡോ.ദേവീന്ദര്‍ജിത്ത് ബയിന്‍സ് എന്ന ഇന്ത്യന്‍ ഡോക്ടറെയാണ് 39 വിവിധ ലൈംഗിക കുറ്റങ്ങള്‍ ചാര്‍ത്തി ജയിലിലടക്കാന്‍ ഇംഗ്ലണ്ടിലെ സ്വിണ്ടന്‍ ക്രൗണ്‍ കോടതി വിധിച്ചത്.

ചികിത്സ തേടി വരുന്ന രോഗികളെ,  പ്രത്യകിച്ച്  സ്ത്രീകളുടെ വിവിധ ദൃശ്യങ്ങള്‍ ഒളി ക്യാമറയില്‍ പകര്‍ത്തി, അവരെ പ്രലോഭിപ്പിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു ഇയാളുടെ മുഖ്യ ഹോബി.  കയ്യില്‍ കെട്ടിയിരുന്ന വാച്ചിന്റെ അടിയിലായിട്ടാണ് ഇയാള്‍ ക്യാമറ ഒളിപ്പിച്ച് വെച്ചിരുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

വളരെ ആസൂത്രിതവും, തന്ത്രപരവുമായി നീക്കത്തിനൊടുവിലാണ് പോലീസ് ഇയാളെ വലയില്‍ കുരുക്കിയത്.  ഡോക്ടര്‍മാരെ  വിശ്വസിച്ച് ചികിത്സ തേടി വരുന്ന രോഗികള്‍ക്ക് ഡോക്ടറോട്  തോന്നുന്ന വിശ്വാസമാണ് ഇത്തരം സംഭവങ്ങളിലൂടെ തകരുന്നതെന്ന് വിധി പ്രസ്താവിച്ച ജഡ്ജി പറഞ്ഞു.

ആതുര സേവന മേഖലയില്‍ തന്നെ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാവുന്നത്  അങ്ങേയറ്റം പൈശാചികമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ലൈംഗിക പ്രേരണ, ലൈംഗിക പീഡനം നടത്താന്‍ മറ്റുള്ളവരെ നിരന്തരമായി പ്രേരിപ്പിക്കല്‍, തുടങ്ങിയ 39 കുറ്റങ്ങളാണ് ഡോക്ടര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

2010 ജൂലൈ മുതല്‍ 2012 മെയ് വരെ 30 സ്ത്രീകളെ ഇയാള്‍ ലൈംഗികമായി ചൂഷണം നടത്തിയിട്ടുണ്ട്. ഇതില്‍ 14 വയസ്സ് മുതല്‍ 51 വയസ്സു വരെയുള്ള സ്ത്രീകളും, പെണ്‍ കുട്ടികളും ഉള്‍പ്പെടുന്നു.

സ്ത്രീകളുടെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി തങ്ങളെ പീഡനത്തിന് ശ്രമിക്കുന്നുണ്ടെന്ന പരാതിയുമായി നിരവധി സ്ത്രീകള്‍ ഇതിനകം തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് യു.ക പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.  തടവ് ശിക്ഷക്ക് പുറമെ ഇയാളുടെ ഡോക്ടര്‍ ലൈസന്‍സും റദ്ദ് ചെയ്യാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.