ന്യൂയോര്‍ക്ക്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ  പീഢിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ഡോക്ടര്‍ യു.എസ്സില്‍ അറസ്റ്റില്‍. യു.എസ്സിലെ ടെന്നീസയിലാണ് സംഭവം. വികുല്‍ പട്ടേല്‍ എന്ന 35 കാരനാണ് അറസ്റ്റിലായത്.

Ads By Google

ഇന്റര്‍നെറ്റിലൂടെ പെണ്‍കുട്ടിയുമായി ലൈംഗികമായി ബന്ധപ്പെടാനുള്ള ആഗ്രഹം ഇയാള്‍ വ്യക്തമാക്കിയിരുന്നു. പിന്നീട് ഇയാള്‍ ഇതിനായി ജോര്‍ജിയയില്‍ എത്തിയപ്പോള്‍ എഫ്.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.

കമ്പ്യൂട്ടര്‍ പോണോഗ്രാഫി ആക്ട് ലംഘനം, ബാലപീഢനശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.