ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യാജ കറന്‍സികള്‍ പാക്കിസ്ഥാനില്‍ അച്ചടിച്ച് വിതരണം ചെയ്യുന്നു. ഇതുസംബന്ധിച്ച് ഇന്ത്യക്ക് തെളിവുകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്.

സിബിഐ, എന്‍ഐഎ തുടങ്ങിയ ഏജന്‍സികള്‍ വര്‍ഷങ്ങളായി നടത്തിയ അന്വേഷണത്തിലാണ് പാക്കിസ്ഥാനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചത്. ബലൂചിസ്ഥാനിലെ ക്വറ്റയിലാണു പ്രധാനമായും വ്യാജ ഇന്ത്യന്‍ നോട്ടുകള്‍ അച്ചടിക്കുന്നതെന്ന് തെളിവുകള്‍ വ്യക്തമാക്കുന്നു.