ഇന്ത്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് എക്‌സിബിഷന് കുവൈത്തില്‍ തുടക്കമായി
Daily News
ഇന്ത്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് എക്‌സിബിഷന് കുവൈത്തില്‍ തുടക്കമായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th August 2014, 9:30 pm

indian-cultural-heritage[] കുവൈത്ത് സിറ്റി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകങ്ങള്‍ കോര്‍ത്തിണക്കിയ ഇന്ത്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് എക്‌സിബിഷന് കുവൈത്തില്‍ തുടക്കമായി. കുവൈത്ത് ഇന്ത്യന്‍ എംബസിയും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചര്‍ ആര്‍ട്‌സ് ആന്റ് ലെറ്റേഴ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രദര്‍ശനം എന്‍.സി.സി.എ.എല്‍ ആക്ടിങ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍അസൂസി ഉദ്ഘാടനം ചെയ്തു.

കുവൈത്ത് സിറ്റി അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റിലെ കുവൈത്ത് നാഷണല്‍ മ്യൂസിയത്തിലാണ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഹെറിറ്റേജ് എക്‌സിബിഷന്‍ നടക്കുന്നത്. ഒമ്പതാമത് സമ്മര്‍ കള്‍ച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കുന്ന പ്രദര്‍ശനം സെപ്തംബര്‍ നാലിന് അവസാനിക്കും. രാവിലെ എട്ട് മണി മുതല്‍ ഉച്ചക്ക് 12.30 വരെയും വൈകീട്ട് 4.30 മുതല്‍ രാത്രി 8.30 വരെയുമാണ് പ്രദര്‍ശനത്തിന്റെ സമയക്രമം.

ഇന്ത്യന്‍ എംബസി ഡി.സി.എം സുഭാശിഷ് ഗോള്‍ഡര്‍, ഇന്‍ഫര്‍മേഷന്‍ സെക്കന്റ് സെക്രട്ടറി എ.കെ. ശ്രീവാസ്തവ തുടങ്ങിയ പ്രമുഖര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.