ന്യൂദല്‍ഹി: നവവരന്‍ മഹേന്ദ്രസിംഗ് ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൊളംബോയിലേക്ക് യാത്ര തിരിച്ചു. ജൂലൈ 18 ന് തുടങ്ങുന്ന മുന്നു ടെസ്റ്റ് പരമ്പരയ്ക്കും ത്രിരാഷ്ട്ര പരമ്പരയ്ക്കുമായാണ് ടീം യാത്ര തിരിച്ചിട്ടുള്ളത്.

പരിക്കേറ്റ സഹീര്‍ ഖാന്‍ ടീമിലില്ല. ടീമിലേക്ക് തിരിച്ചുവിളിക്കപ്പെട്ട ശ്രീശാന്തും ഇഷാന്ത് ശര്‍മയും യുവരാജ് സിംഗും തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരമായാണ് പരമ്പരയെ കാണുന്നത്. ഇന്ത്യയും ശ്രീലങ്കയും ന്യൂസിലാന്‍ഡും പങ്കെടുക്കുന്ന ത്രിരാഷ്ട്ര പരമ്പര ആഗസ്റ്റ് 10 ന് തുടങ്ങും.