എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ ഇന്ത്യയിലേക്ക്
എഡിറ്റര്‍
Monday 3rd June 2013 8:22am

indian-Dool

ഏറ്റവും പഴക്കമുള്ള അമേരിക്കന്‍ മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഇന്ത്യന്‍ ഇന്ത്യയിലേക്ക് വരുന്നു. ഓഫ് റോഡ് വാഹനനിര്‍മാതാക്കളായ അമേരിക്കന്‍ കമ്പനി പൊളാരിസ് ഇന്‍ഡസ്ട്രീസാണ് ഇന്ത്യനെ അടുത്തവര്‍ഷം വില്‍പ്പനയ്‌ക്കെത്തിക്കുക. 2014 ലെ ദല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇന്ത്യന്റെ വിപണിപ്രവേശം പ്രതീക്ഷിക്കാം.
Ads By Google

ഇന്ത്യന്റെ ഏതൊക്കെ മോഡലുകളാണ് ഇവിടെ അവതരിപ്പിക്കുകയെന്ന് ഇനിയും അറിവായിട്ടില്ല. എന്തായാലും 2014 മോഡല്‍ ഇന്ത്യന്‍ ചീഫ് എന്ന മോഡല്‍ പുറത്തിറക്കുമെന്നത് ഉറപ്പാണ്. 155 എന്‍എം ശേഷിയുള്ള 1819 സിസി, ട്വിന്‍ സിലിണ്ടര്‍ , തണ്ടര്‍ സ്‌ട്രോക്ക് എന്‍ജിനാണിതിന്. യുഎസ് വിപണിയിലെത്തിയ പുതിയ ചീഫിന് നിലവിലെ നാണയവിനിമയ നിരക്കനുസരിച്ച് 10.74 ലക്ഷം രൂപയാണ് വില. ഇന്ത്യയിലെ ഇറക്കുമതി തീരുവ കണക്കിലെടുത്താല്‍  വണ്ടി വില 26 ലക്ഷം രൂപയാകും.

ഇന്ത്യന്‍ എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ നാടുമായി എന്തെങ്കിലും ബന്ധമുണ്ടെന്നു കരുതണ്ട. അമേരിക്കയിലെ ആദിമനിവാസികളായ റെഡ് ഇന്ത്യക്കാരെയാണ് ആ പേര് സൂചിപ്പിക്കുന്നത്.

1901 ല്‍ സ്ഥാപിതമായ ഹെന്‍ഡി മാനുഫാക്ചറിങ് കമ്പനിയാണ് പില്‍ക്കാലത്ത് ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ മാനുഫാക്ചറിങ് കമ്പനിയായി മാറിയത്. 1928 ലായിരുന്നു പേരുമാറ്റം.

1910 കളില്‍ ലോകത്തിലേക്കും വലിയ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായിരുന്നു അവര്‍ !. എന്നാല്‍ പിന്നീട് ആ പ്രതാപം അസ്തമിച്ചു. 1953 ആയപ്പോഴേയ്ക്കും കമ്പനി കടക്കെണിയിലായി. പിന്നീട് പലകൈ മറിഞ്ഞ ഇന്ത്യന്റെ ഉടമസ്ഥാവകാശം 2011 ലാണ് പൊളാരിസിന്റെ കൈവശമായത്. അടുത്തവര്‍ഷം വില്‍പ്പന തുടങ്ങും.

Autobeatz

Advertisement