എഡിറ്റര്‍
എഡിറ്റര്‍
പത്മശ്രീ. എം.എ. യൂസഫലിയുടെ കമ്പനിക്ക് ബ്രിട്ടീഷ് രാജ്ഞിയുടെ ‘ദി ക്വീന്‍സ് 2017’ പുരസ്‌കാരം 
എഡിറ്റര്‍
Sunday 30th April 2017 11:37am

റിയാദ്: ലുലു ഗ്രൂപ്പിന് കീഴിലുള്ള വൈ ഇന്റര്‍നാഷണല്‍ യു.കെ ലിമിറ്റഡ് ഭക്ഷ്യ സംസ്‌കരണ കേന്ദ്രത്തിന് ബ്രിട്ടനിലെ ക്വീന്‍സ് പുരസ്‌ക്കാരം ലഭിച്ചു.

യു.കെയില്‍ വാണിജ്യ മേഖലയിലെ മികവിന് നല്‍കുന്ന ഭരണകൂടത്തിന്റെ പുരസ്‌കാരമാണിത്. സമ്പദ് ഘടന, വാണിജ്യം, തൊഴില്‍ ഉത്പാദനം എന്നിവയാണ് പുരസ്‌കാരത്തില്‍ കണക്കിലെടുക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ ശിപാര്‍ശ പ്രകാരം ബ്രിട്ടീഷ് രാഞ്ജിയുടെ ജന്മദിനത്തില്‍ പുരസ്‌കാരം നല്‍കും.

30 ഭരണകൂട ഏജന്‍സികള്‍ മൂല്യനിര്‍ണയം നടത്തിയ ശേഷമാണ് പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്യുക.

‘ ദി ക്വീന്‍സ് അവാര്‍ഡ്” നേടുന്ന ഏക ഇന്ത്യന്‍ കമ്പനി എന്ന സുവര്‍ണ നേട്ടം കൂടിയാണ് പത്മശ്രീ എം.എ. യൂസഫലിയുടെ വൈ ഇന്റര്‍നാഷനലിന് ലഭിച്ചിരിക്കുന്നത്.
റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍, റിയാദ്

Advertisement