എഡിറ്റര്‍
എഡിറ്റര്‍
350 വര്‍ഷം പഴക്കമുള്ള ഗണിതശാസ്ത്ര പ്രശ്‌നം സോള്‍വ് ചെയ്ത് 16 കാരന്‍
എഡിറ്റര്‍
Sunday 27th May 2012 10:52am

ബര്‍ലിന്‍: ഇന്ത്യന്‍ ഗണിതശാസ്ത്രലോകത്തിന് ഒരു വന്‍താരം കൂടി. 16കാരനായ ഷൗര്യ റായ് ഗണിത ശാസ്ത്രത്തിന് വന്‍പ്രതീക്ഷയാവുന്നത്.  ലോക പ്രശസ്ത ശാസ്ത്രപ്രതിഭ ഐസക് ന്യൂട്ടന്‍ ചെയ്തിരുന്ന ഒരു ഗണിത പ്രശ്‌നം പുല്ല് പോലെ കൈകാര്യം ചെയ്ത് ഷൗര്യ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്.

മധുരപ്പതിനാററുകാരനായ വിദ്യാര്‍ത്ഥി 350 വര്‍ഷമായി ഗണിത ശാസ്ത്രജ്ഞരെ കുഴച്ചിരുന്ന പ്രശ്‌നമാണ് പരിഹരിച്ചത്. വിദഗ്ദരായ ഭൗതിക ശാസ്ത്രജ്ഞര്‍ പോലും ശക്തിയേറിയ കമ്പ്യൂട്ടറുകളുടെ സഹായത്തോടെ മാത്രം ശ്രമിച്ചിരുന്ന രണ്ട് ഫണ്ടമെന്റല്‍ പാര്‍ട്ടിക്കില്‍ ഡയനാമിക്‌സ് തിയറികളാണ് ഷൗര്യ പരിഹരിച്ചതെന്ന് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എറിയപ്പെടുന്ന ഒരു പന്തിന്റെ യാത്ര പഥവും ഒരു മതിലില്‍ ഇടിച്ചാല്‍ അതെങ്ങനെ ബൗണ്‍സ് ചെയ്യും എന്നു മുന്‍കൂട്ടി കണക്കാക്കാന്‍ കഴിയുകയും ചെയ്യുന്ന ഒരു പ്രശ്‌നമായിരുന്നു റായ് സോള്‍വ് ചെയ്തത്. ഗണിതത്തിലെ കുരുക്കുകളിലേക്ക് ആറാം വയസ്സു മുതല്‍ ഇടപെട്ടു തുടങ്ങിയിരുന്ന റേയ്ക്ക് ഇതൊന്നും അത്ര കാര്യമല്ലെങ്കിലും താന്‍ ഒരു ജീനിയസാണെന്ന് ഒരിക്കലും പയ്യന് തോന്നിയിട്ടില്ല.

നാലു വര്‍ഷം മുമ്പാണ് റായ് കോല്‍ക്കത്തയില്‍ നിന്നു ജര്‍മനിയിലെ ഡ്രെസ്ഡനില്‍ എത്തിയത്. നാട്ടില്‍ നിന്നും വിദേശത്തേക്ക് വരുമ്പോള്‍ ജര്‍മ്മന്‍ ഭാഷയിലെ ഒരക്ഷരം പോലും അറിയാതിരുന്ന റായ് ഇപ്പോള്‍ ജര്‍മ്മന്‍ ഭാഷ അനായാസമായി കൈകാര്യം ചെയ്യും.

Advertisement