സിംഗപ്പൂര്‍ : പ്രമുഖ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് ഇന്ത്യന്‍ ബാങ്കുകളുടെ വളര്‍ച്ചാ അനുമാനം താഴ്ത്തി.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, കനറ ബാങ്ക്, ഐ.ഡി.ബി.ഐ, പഞ്ചാബ് നാഷനല്‍ ബാങ്ക്, എന്നിവയുടെ റേറ്റിംഗാണ് താഴ്ത്തിയത്.

ബാങ്കുകള്‍ കൈകാര്യം ചെയ്യുന്ന വായ്പകളുടെ ഗുണനിലവാരത്തിനനുസരിച്ചാണ് റേറ്റിംഗ് താഴ്ത്തിയത്.

ഐസി.ഐസി.ഐ, എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം), ഹഡ്‌കോ, ഐ.ഡി. എഫ് .സി എന്നിവയുടെ റേറ്റിംഗും താഴ്ത്തിയിട്ടുണ്ട്.