ന്യൂദല്‍ഹി: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ നിന്നും ഏറെ ആശങ്കയുണര്‍ത്തി മറ്റൊരു മരുന്നടി വാര്‍ത്ത കൂടി പുറത്തുവന്നു. ഇന്ത്യന്‍ അത്‌ലറ്റിക് താരം റാണി യാദവ് നിരോധിക്കപ്പെട്ട മരുന്നുപയോഗിച്ചതായി തെളിഞ്ഞു. 20 കിമീ നടത്തത്തില്‍ മല്‍സരിച്ച റാണി ആറാമതായാണ് ഫിനിഷ് ചെയ്തത്. എന്നാല്‍ ഇതിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

മെറ്റാബുലൈറ്റ് അഡ്രിനോണ്‍ എന്ന സ്റ്റീറോയ്ഡാണ് താരം ഉപയോഗിച്ചതെന്നാണ് പരിശോധനിയില്‍ തെളിഞ്ഞിരിക്കുന്നത്. റാണി യാദവ് നിരോധിക്കപ്പെട്ട മരുന്നുപയോഗിച്ച വാര്‍ത്ത ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്. അത്‌ലറ്റിക്‌സില്‍ മികച്ച പ്രകടനമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്.

അതിനിടെ ഉത്തേജകം ഉപയോഗിച്ചുവെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വനിതകളുടെ 100 മീറ്റര്‍ ചാമ്പ്യന്‍ നൈജീരിയയുടെ ഓലുഡാമോളയുടെ സ്വര്‍ണം തിരിച്ചുവാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്.