ശ്രീനഗര്‍: അതിര്‍ത്തിയില്‍ നാളുകളായി തുടര്‍ന്നു വരുന്ന പാക് പ്രോകപനത്തിന് ഇന്ത്യയുടെ തിരിച്ചടി. ഇന്നലെ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാക് സൈനികര്‍ കൊല്ലപ്പെട്ടു. ആറു പാക് സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.


Also Read: ‘വെറുതയ്യല്ല കോഹ്‌ലി ഇങ്ങനെ പൊക്കുന്നത്’; വിക്കറ്റിനും മുന്നിലും പിന്നിലും ധോണിയുടെ പകരക്കാരനാകാന്‍ ദിനേശ് കാര്‍ത്തിക് തയ്യാര്‍, വീഡിയോ കാണാം


dpuf ഭിംബര്‍ മേഖലയില്‍ കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ ആക്രമണം നടത്തിയത്. എന്നാല്‍ സൈനികര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണറെ വിളിച്ച് പാകിസ്ഥാന്‍ പ്രതിഷേധം അറിയിച്ചു.

അതേസമയം പൂഞ്ച്, നൗഷാര മേഖലകളില്‍ പാക് വെടിവെപ്പ് തുടരുകയാണ്.