indian-armyപാറ്റ്‌ന: മദ്യലഹരിയില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊലപ്പെടുത്തി സൈനികന്‍ ആത്മഹത്യ ചെയ്തു. ഔറംഗാബാദില്‍ പട്രോളിങ് നടത്തുകയായിരുന്ന സ്‌പെഷ്യല്‍ ഓക്‌സിലറി പോലീസ് സംഘത്തിലെ ജവാന്‍ ഫുല്‍വേന്ദ്ര സിങ്ങാണ് കൊലപാതകങ്ങള്‍ നടത്തിയത്. സഹ സൈനികരായ ബാല്‍കിഷോര്‍ സിങ്, അനില്‍ സിങ് എന്നിവരാണ് മരിച്ചത്.

മദ്യപിച്ച ശേഷം സഹപ്രവര്‍ത്തകരുമായി വഴക്കുണ്ടാക്കിയ ഫുല്‍വേന്ദ്ര സ്വന്തം തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് ഫുല്‍വേന്ദ്ര സ്വയം വെടിവച്ചു മരിച്ചു.

Subscribe Us: