എഡിറ്റര്‍
എഡിറ്റര്‍
സൈനികര്‍ക്കുള്ള റേഷന് പിന്നാലെ ‘കുപ്പിയും’ വെട്ടി സര്‍ക്കാര്‍
എഡിറ്റര്‍
Friday 28th July 2017 11:47am

ന്യൂദല്‍ഹി: സൈനികര്‍ക്ക് കൊടുക്കുന്ന റേഷന്റെ അളവ് കുറച്ചതിനു പിന്നാലെ എല്ലാ മാസവും കൊടുക്കുന്ന മദ്യത്തിന്റെ അളവും കുറക്കുന്നു. ഇപ്പോള്‍ സൈനികര്‍ക്ക് കൊടുക്കുന്ന ബോട്ടിലുകളുടെ എണ്ണം കൂടുതലാണെന്നും അതിന്റെ ആവശ്യമില്ലെന്നും സൈനിക കേന്ദ്രങ്ങളെ ഉദ്ധരിച്ച് മെയില്‍ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിര്‍ദ്ദേശം നടപ്പായാല്‍ ജവാന്‍മാര്‍ക്ക് ഇപ്പോള്‍ മാസത്തില്‍ ലഭിക്കുന്ന ബോട്ടിലുകളുടെ എണ്ണം അഞ്ചില്‍ നിന്ന് രണ്ടായി ചുരുങ്ങും. വിമുക്തഭടന്‍മാര്‍ക്ക് ലഭിക്കുന്ന പത്ത് ബോട്ടില്‍ അഞ്ചായും, ജൂനിയര്‍ കമ്മീഷന്‍ ഓഫീസര്‍മാര്‍ക്കുള്ള ക്വാട്ട ഏഴില്‍ നിന്ന് നാലായും കുറയും.


Also Read: ‘ക്രിസ്ത്യന്‍ പള്ളിയില്‍ കെ.ആര്‍ നാരായണന്റെ കല്ലറ’ വസ്തുതകള്‍ വെളിപ്പെടുത്തി കെ.ആര്‍ നാരായണന്റെ മക്കള്‍


സൈനികര്‍ക്ക് മദ്യം സെയില്‍ ടാക്സ് ഇല്ലാതെയാണ് വിതരണം ചെയ്യുന്നത്. സര്‍ക്കാരിന്റെ കാന്റീന്‍ സ്റ്റോര്‍ ഡിപ്പാര്‍ട്ടമെന്റ് (സി.എസ്.ഡി) വഴിയാണ് സൈനികര്‍ക്കുള്ള ‘ക്വാട്ട’ ലഭ്യമാകുന്നത്.

കഴിഞ്ഞവര്‍ഷത്തെ കണക്ക് പ്രകാരം സി.എസ്.ഡിയില്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത് മദ്യത്തിനാണ്. മൊത്തം വരുമാനത്തിന്റെ 26 ശതമാനമാണിത്. ഇവിടുന്ന് സാധനങ്ങള്‍ വാങ്ങി പുറത്തുള്ളവര്‍ക്ക് വില്‍ക്കുന്ന പ്രവണത ഉള്ളതിനാല്‍ വാഷിംഗ് പൗഡര്‍, സോപ്പ്, കടുകെണ്ണ തുടങ്ങിയവയ്ക്കുകൂടി നിയന്ത്രണം വരാനാണ് സാധ്യത.

Advertisement