ഇസ്‌ലാമാബാദ്: പാക്കിസ്താനും ചൈനയും ഇന്ത്യയുടെ ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്ന കരസേനാ മേധാവിയുടെ പ്രസ്താവന അനുചിതമാണെന്ന് പാക്കിസ്താന്‍. ഇത്തരം പ്രസ്താവന കരസേനാ മേധാവിയുടെ ഭാഗത്തു നിന്നുമുണ്ടാകുന്നത് നിര്‍ഭാഗ്യമാണെന്നും പാക്കിസ്താന്‍ പ്രതികരിച്ചു. ചൈനയും പാക്കിസ്താനും സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആണവമേഖലയില്‍ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുമുണ്ടെന്നായിരുന്നു കരസേനാ മേധാവി വി കെ സിംഗ് അഭിപ്രായപ്പെട്ടത്.

പാക്കിസ്താന്റെ ഭാഗത്തുനിന്നും ഇന്ത്യക്കെതിരായ നീക്കമുണ്ടെന്ന പ്രസ്താവന ഗൗരവകരമായാണ് കാണുന്നതെന്നും രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിലേക്കുള്ള കൈകടത്തലുമാണെന്ന് പാക്കിസ്താന്റെ വിദേശകാര്യ വക്തമാവ് അബ്ദുള്‍ ബാസിത് പറഞ്ഞു. പരസ്പര വിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയുള്ള ഇത്തരം പ്രസ്താവനകള്‍ അനവസരത്തിലുള്ളതാണെന്നും ബാസിത് പറഞ്ഞു.