ഇന്ത്യന്‍-അമേരിക്കന്‍ എഴുത്തുകാരന്റെ ഒബാമയ്‌ക്കെതിരായ ചിത്രം യു.എസില്‍ ചര്‍ച്ചയാവുന്നു. മുംബൈയില്‍ ജനിച്ച ദിനേഷ് ഡിസൂസയുടെ 2016: ഒബാമാസ് അമേരിക്കയെന്ന ചിത്രമാണ് യു.എസില്‍ ചര്‍ച്ചയായിരിക്കുന്നത്.

Ads By Google

വരാനിരിക്കുന്ന അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ ഒബാമ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാലുണ്ടാവുന്ന അവസ്ഥയെക്കുറിച്ചാണ് ഡോക്യുമെന്ററി ചര്‍ച്ച ചെയ്യുന്നത്. നിലവില്‍ അമേരിക്കയിലെ 1,091 തിയേറ്ററുകളില്‍ ഈ ചിത്രം വിജയകരമായി പ്രദര്‍ശിപ്പിക്കുന്നുണ്ട്. വെള്ളിയാഴ്ചയോടെ 1,800 തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

വെള്ളിയാഴ്ചയ്ക്കും ഞായറാഴ്ചയ്ക്കുമിടയില്‍ 6.2 മില്യണ്‍ യു.എസ് ഡോളറാണ് ചിത്രം നേടിയിരിക്കുന്നത്.

2.1 മില്യണ്‍ യു.എസ് ഡോളറാണ് ഈ ചിത്രത്തിന്റെ ബജറ്റ്. ജെറാള്‍ഡ് മോളനും ഡങ് സെയ്‌നുമാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

ഡിസൂസയുടെ ദ റൂട്ട് ഓഫ് ഒബാമാസ് റെയ്ജ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഡോക്യുമെന്ററി ചെയ്തിരിക്കുന്നത്. കെനിയക്കാരനായ പിതാവില്‍ നിന്നും ലഭിച്ച മൂന്നാം അനുകൂല ലോക കാഴ്ചപ്പാടാണ് ഒബാമയ്‌ക്കെന്ന് ഡോക്യുമെന്ററി വാദിക്കുന്നു. ലോകത്തില്‍ അമേരിക്കയുടെ സമുന്നതത്വം ലഘൂകരിക്കാനാണ് ഒബാമ ശ്രമിക്കുന്നതെന്നും ചിത്രം പറയുന്നു.