വാഷിങ്ടണ്‍: ഇന്ത്യന്‍ അമേരിക്കന്‍ സംവിധായകന്‍ മനന്‍ സിങ് കത്തോരയുടെ 9 ഇലവന് അമേരിക്കയില്‍ പുരസ്‌കാരം. അമേരിക്കയില്‍ നടന്ന തേഡ് വേള്‍ഡ് ഇന്‍ഡിപെന്റന്‍ഡ് ഫിലിം ഫെസ്റ്റിവലിലാണ് 9 ഇലവന് പുരസ്‌കാരം ലഭിച്ചത്. ബെസ്റ്റ് നറേറ്റീവ് ഫീച്ചര്‍ അവാര്‍ഡാണ് ചിത്രത്തിന് ലഭിച്ചത്.

നേരത്തേ, വേള്‍ഡ് മ്യൂസിക് ആന്‍ഡ് ഇന്‍ഡിപെന്റന്‍ഡ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ഫീച്ചര്‍, മികച്ച സംവിധായകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ചിത്രത്തിന് ലഭിച്ചിരുന്നു. കൂടാതെ കാനഡയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു.

Ads By Google

ലോകത്ത് ഭീകരമാം വിധത്തില്‍ വളര്‍ന്നുവരുന്ന തീവ്രവാദവും അതിനെ എങ്ങനെ മറികടക്കാം എന്നതുമാണ് ചിത്രം പ്രതിപാദിക്കുന്ന വിഷയം.

ഇന്ത്യന്‍ അമേരിക്കന്‍ സംവിധായകരുടെ മികച്ച പത്ത് ചിത്രങ്ങളുടെ പട്ടികയിലും 9 ഇലവന്‍ ഇടംനേടിയിട്ടുണ്ട്.