വാഷിംഗ്ടണ്‍: ഇന്ത്യന്‍ അംബാസിഡര്‍ മീരാ ശങ്കറിനെ അപമാനിച്ചതില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചു. മിസിസിപ്പി വിമാനത്താവളത്തില്‍ മീരയ്ക്ക് നേരിടേണ്ടി വന്ന അപമാനം ഗൗരവമായി കാണുന്നുവെന്ന് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ പറഞ്ഞു. ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മിസിസിപ്പി വിമാനത്താവളത്തില്‍വെച്ച് മീരാ ശങ്കറിനെ ദേഹപരിശോധനക്ക് വിധേയമാക്കിയതായാണ് ആരോപണം.മിസിസിപ്പി സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത ശേഷം ബാള്‍ട്ടിമോറിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.

തന്റെ ഔദ്യോഗിക രേഖകള്‍ ഉദ്യോഗസ്ഥരെ കാണിക്കുകയും മിസിസിപ്പി ഡിവലപ്‌മെന്റ് ഉദ്യോഗസ്ഥര്‍ ഒപ്പമുണ്ടെന്ന് അറിയിക്കുകയും ചെയ്തുവെങ്കിലും അവരെ ഉദ്യോഗസ്ഥര്‍ കൈകൊണ്ട് പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.