ദുരന്തങ്ങള്‍ എത്ര കണ്ടിട്ടും പഠിക്കുന്നില്ലല്ലോ ഇന്ത്യന്‍ ജനത. മംഗലാപുരവും ദല്‍ഹിയൊന്നും നമുക്ക് പാഠങ്ങളാകുന്നില്ല എന്നാണ് സി.എന്‍.എന്‍ ഐബിഎന്നിലൂടെ പുറത്തുവന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഇന്ത്യ എന്ന ഈ കൊച്ച് രാജ്യത്തുള്ള 87 എയര്‍പ്പോട്ടുകളില്‍ 60 എണ്ണവും ലൈസന്‍സില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് ഞെട്ടിപ്പിക്കുന്ന വിവരം.വിയേഷന്‍ നിയമപ്രകാരം ലൈസന്‍സില്ലാതെ ഒരു എയര്‍പ്പോട്ടിലും സ്ഥിരമായി പ്ലയ്‌നുകള്‍ ഇറക്കാനോ തിരിച്ചുവിടാനോ പാടില്ല.

Subscribe Us:

അപകട സാധ്യതകള്‍ ഒരുപാടുള്ള എയര്‍പോട്ടുകള്‍ യാതൊരു മാനദണ്ഡങ്ങളും ഇല്ലാതെ പ്രവര്‍ത്തിക്കുന്നു എന്ന് പറയുമ്പോള്‍ ഇതിന്റെ ആയിരക്കണക്കിന് ഉപഭോക്താക്കള്‍ക്ക എന്ത് സുരക്ഷയാണുള്ളത്.
ഇന്ത്യയുടേയും മറ്റു രാജ്യങ്ങളുടേതുമായി ദിവസവും 100കണക്കിന് വിമാനങ്ങള്‍ ഇറങ്ങുകയും പോകുകയും ചെയ്യുന്ന ചെന്നൈ, ഗോവ, തിരുവനന്തപുരം, കൊല്‍ക്കൊത്ത, തുടങ്ങിയ പ്രധാനപ്പെട്ട വിമാനത്താവളങ്ങളും ഇക്കുട്ടത്തില്‍ പെടുന്നു എന്നറിയുമ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം എത്രയാണെന്ന് ഊഹിക്കാമല്ലോ. ഇന്ത്യയിലെ പ്രധാനപ്പെട്ട 12 എയര്‍പോര്‍ട്ടുകളില്‍ 7എണ്ണത്തിനും ലൈസന്‍സില്ല.

ഇന്റര്‍നാഷണല്‍ സിവില്‍ ആവിയേഷന്‍ ഓര്‍ഗനൈസേഷന്റെ 2003ലെ നിയമപ്രകാരം എയര്‍പോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സ് നിര്‍ബന്ധമാക്കിയതാണ്.  40എയര്‍പോര്‍ട്ടുകള്‍ ലൈസന്‍സിനുള്ള നടപടികളിലാണെന്നാണ് അധികൃതര്‍ പറയുന്നത്.എന്നാല്‍ ഡിജിസിഎയില്‍ നിന്നും ലഭിച്ച വിവരപ്രകാരം 2004ല്‍ തന്നെ ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ ഇതിനുവേണ്ടി യത്‌നിക്കാന്‍ വേണ്ടത്ര ആളുകളില്ലെന്നാണ് ഡിജിസിഎ പറയുന്നത്.

സുരക്ഷപ്രശ്‌നങ്ങള്‍ക്കു പുറമേ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന എയര്‍പ്പോട്ടുകളുടെ ഇന്‍ഷുറന്‍സ് നിരസിക്കാന്‍ കമ്പനികള്‍ക്ക് അവകാശമുണ്ടെന്നാണ് പറയുന്നത്.
ഡിജിസിഎ പോലുള്ള അതോറിറ്റികള്‍ ഈ കാര്യം വളരെ കൃത്യമായി ശ്രദ്ധിക്കുകയും എല്ലാ എയര്‍പ്പോട്ടുകളിലെയും സുരക്ഷാ ക്രമീകരണങ്ങള്‍ പരിശോധിക്കുകയും ചെയ്താല്‍ മാത്രമേ ഈ പ്രശ്‌നത്തിന് പരിഹാരമാകൂ