Administrator
Administrator
സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നു വീണു
Administrator
Friday 30th October 2009 3:52pm

indian-air-force
ജമ്മു: ഇന്ത്യന്‍ വ്യോമസേനയുടെ ഹെലികോപ്റ്റര്‍ ജമ്മുവിലെ ചെനാബ് നദിയില്‍ തകര്‍ന്നു വീണു. വിമാനത്തില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്നു വ്യക്തമല്ലെന്നും അവര്‍ മരിച്ചതായി സംശയിക്കുന്നതായും ദോദ ജില്ല ഡപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു. ദോദ ജില്ലയിലെ തൃംഗലിലുള്ള ബഗ്ലിഹര്‍ ജലവൈദ്യുത പദ്ധതിയുടെ റിസര്‍വോയറിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്.

കിഷ്ടാവര്‍ ജില്ലയിലെ നാവപാച്ചി മേഖലയിലുള്ള സേനാകേന്ദ്രത്തില്‍ റേഷന്‍ വസ്തുക്കള്‍ നല്‍കി മടങ്ങുകയായിരുന്നു ഹെലികോപ്റ്റര്‍. താഴ്ന്നു പറന്ന ഹെലികോപ്റ്ററില്‍ കേബിള്‍ മുട്ടിയാണ് അപകടമെന്നു കരുതുന്നു. പൊലിസും സേനയും അപകടത്തില്‍പ്പെട്ടവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചു.

Advertisement