Categories

മാവോവാദികളെ ആക്രമിക്കാന്‍ വ്യോമസേന അനുമതി തേടി

indian-air-force

ന്യൂഡല്‍ഹി: രാജ്യത്തെ മാവോ വാദികളെ ആക്രമിക്കുന്നതിന് വ്യോമ സേന കേന്ദ്ര സര്‍ക്കാറിന്റെ അനുമതി തേടി. ഇക്കാര്യത്തില്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തോട് അനുമതി തേടിയിട്ടുണ്ടെന്ന് വ്യോമ സേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ പി.വി.നായിക് പറഞ്ഞു. മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുളള മേഖലയില്‍ വ്യോമസേനയുടെ ഹെലികോപ്ടറുകളെയോ അംഗങ്ങളെയോ ആക്രമിക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചാക്രമിക്കാനുളള അനുമതിയാണ് ചോദിച്ചിരിക്കുന്നത്. വ്യോമ സൈനികര്‍ക്കെതിരെയുള്ള മാവോയിസ്റ്റു ആക്രമണങ്ങള്‍ അതീവ ആശങ്കാജനകമാണെന്നും അവര്‍ക്കെതിരായ പോരാട്ടത്തില്‍ വ്യോമസേനക്ക് വലിയ പങ്കുണ്ടെന്നും നായിക് കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് മാവോ വാദികള്‍ക്കെതിരെ സര്‍ക്കാര്‍ നടപ്പാക്കാനുദ്ദേശിക്കുന്ന സൈനിക നടപടികളുടെ ആദ്യഘട്ടമായാണ് ഇപ്പോള്‍ വ്യോമസേനയുടെ നീക്കമെന്ന് വിലയിരുത്തപ്പെടുന്നു. ഓപറേഷന്‍ ഗ്രീന്‍ഹണ്ടെന്ന പേരിലാണ് സര്‍ക്കാര്‍ സായുധ നീക്കത്തിനൊരുങ്ങുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.