ന്യൂദല്‍ഹി: പ്രശസ്ത ചലച്ചിത്ര നടന്‍ അമിതാഭ് ബച്ചന്‍ ഉദര ശസ്ത്രക്രിയക്ക് വിധേയനാകും. വെള്ളിയാഴ്ച സിടി സ്‌കാനിന് ശേഷം ബച്ചനെ ശനിയാഴ്ചയാണ് ശസ്ത്രക്രിയക്ക് വിധേയനാക്കുക.

ഫെബ്രുവരി 11 രാവിലെ താന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് ബിഗ് ബി ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. മുംബൈയിലെ സെവന്‍ ഹില്‍സ് ആശുപത്രിയിലാണ് ശസ്ത്രക്രിയ.

Subscribe Us:

‘ ശസ്ത്രക്രിയക്ക് തൊട്ടുമുന്‍പ്, ചില ടെസ്റ്റുകള്‍ ചില കണ്ടെത്തലുകള്‍ കൂടി… ഒരു തകര്‍ന്ന ശരീരം പലപ്പോഴും ഇതുപോലുള്ള കാര്യങ്ങള്‍ നേരിടേണ്ടിവരും. പ്രാര്‍ത്ഥനകളും ആശിര്‍വാദങ്ങളും ആവശ്യമാണ്… അതെല്ലാമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു..’ ബച്ചന്‍ ട്വീറ്റ് ചെയ്തു.

ബച്ചന്‍ വിധേയനാകുന്ന നാലാമത്തെ സര്‍ജറിയാണിത്. 2002ല്‍ ലിവര്‍ സിറോസിസിനും 2005ല്‍ ചെറുകുടലിലെ അണുബാധയെ തുടര്‍ന്നും ബച്ചന്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി.

1982ല്‍ ‘കൂലി’ സിനിമയ്ക്കുവേണ്ടി സംഘട്ടനരംഗം ചിത്രീകരിക്കുമ്പോള്‍ മേശമേല്‍ വീണ് ബച്ചന്റെ വയറില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന്റെ പ്രശ്‌നങ്ങള്‍ ബിഗ് ബിയെ ഇനിയും വിട്ടുമാറിയിട്ടില്ല. എന്നാല്‍ കഴിഞ്ഞരാത്രിയിലെ ഷൂട്ടിംഗാണ് ഇപ്പോള്‍ വയറിനുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ട്. ‘ഗംഗാദേവി’ എന്ന ഭോജ്പുരി ചിത്രത്തില്‍ അതിഥി വേഷംചെയ്യുകയാണ് അമിതാഭ് ഇപ്പോള്‍

ചെറിയൊരു ശസ്ത്രക്രിയയ്ക്കാണ് ബച്ചന്‍ വിധേയനാകുന്നതെന്നാണ് റിപ്പോര്‍ട്ട്.

Malayalam News

Kerala News In English