എഡിറ്റര്‍
എഡിറ്റര്‍
സ്വിസ് ബാങ്കില്‍ നിന്ന് ഇന്ത്യക്കാര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നു
എഡിറ്റര്‍
Sunday 23rd June 2013 5:40pm

money1

സ്വിസ് ബാങ്കില്‍ നിന്ന്  ഇന്ത്യക്കാര്‍ നിക്ഷേപം പിന്‍വലിക്കുന്നു. സ്വിസ് ബാങ്ക് പുറത്തിറക്കിയ  വാര്‍ഷിക  റിപ്പോര്‍ട്ടിലാണ് ഇക്കാര്യം കണ്ടെത്തിയത്.
Ads By Google

ഇതോടെ സ്വിസ് ബാങ്കില്‍ വിദേശ നിക്ഷേപമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ പിന്നിലായി.

സ്വിസ് ബാങ്കില്‍ വന്‍തോതില്‍ കള്ളപ്പണം നിക്ഷേപിക്കുന്നുവെന്ന് ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു.

കള്ളപ്പണം നിക്ഷേപിക്കുന്നവരെക്കുറിച്ചുള്ള രഹസ്യ പട്ടിക ഇന്ത്യന്‍ സര്‍ക്കാര്‍ കൈമാറിയെന്നും വിഷയത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും സ്വിസ് ബാങ്ക് അധികൃതര്‍ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിക്ഷേപങ്ങള്‍ വ്യാപകമായി പിന്‍വലിച്ചിരിക്കുന്നത്.

ഒരുവര്‍ഷം മുമ്പ് അമ്പത്തിഅഞ്ചാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യയില്‍ നിന്ന് ഏകദേശം 13832 കോടി രൂപ യുടെ നിക്ഷേപം സ്വിസ് ബാങ്കുകളിലുള്ളതായിട്ടായിരുന്നു കണക്കുകള്‍.

എന്നാല്‍ പുതിയ കണക്കുപ്രകാരം ഇന്ത്യക്കാരുടെ അക്കൗണ്ടുകളില്‍ ആകെ 5.33 ലക്ഷം കോടി രൂപ മാത്രമാണുള്ളത്.

Advertisement