എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ടെസ്റ്റ്: ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സ് ലീഡ്
എഡിറ്റര്‍
Sunday 25th November 2012 12:00am

മുംബൈ: മുംബൈ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിന് ആദ്യ ഇന്നിങ്‌സ് ലീഡ്. മൂന്നാം ദിവസം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ഒടുവിലത്തെ വിവരമനുസരിച്ച് 5 വിക്കറ്റില്‍ 357 റണ്‍സ് എന്ന നിലയിലാണ്.

കെവിന്‍ പീറ്റേഴ്‌സണ്‍(169), മാറ്റ് പ്രയറുമാണ് ഇപ്പോള്‍ ക്രീസിലുള്ളത്. കെവിന്‍ പീറ്റേഴ്‌സണ്‍(122), ജോണി ബെയര്‍സ്‌റ്റോ(9), സ്മിത്ത് പട്ടേല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

Ads By Google

ക്യാപ്റ്റന്‍ അലസ്റ്റര്‍ കുക്കിന്റെയും കെവിന്‍ പീറ്റേഴ്‌സണിന്റെയും സെഞ്ച്വറിയുടെ മികവിലായിരുന്നു ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ പ്രകടനം. സ്‌കോര്‍ ബോര്‍ഡ് 274 ലെത്തിയപ്പോള്‍ 122 റണ്‍സുമായി ക്രീസിലുണ്ടായിരുന്ന കുക്കിന്റെ വിക്കറ്റ് അശ്വിന്‍ വീഴ്ത്തി.

ഇന്ത്യയ്ക്ക് വേണ്ടി പ്രഗ്യാന്‍ ഓജ നാല് വിക്കറ്റും ആര്‍. അശ്വിന്‍ ഒരു വിക്കറ്റും നേടി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 327 ന് ഇന്ത്യ പുറത്തായിരുന്നു.

Advertisement