Categories

ഇന്ത്യ ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം

ന്യൂദല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ആയുധം ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യ! 2007-2011 കാലയളവില്‍ ലോകത്ത് ഇറക്കുമതി ചെയ്ത ആകെ ആയുധങ്ങളുടെ പത്ത് ശതമാനവും ഇന്ത്യയിലേക്കാണ്. 2002-2006 കാലഘട്ടത്തില്‍ ചൈനയ്ക്കായിരുന്നു ആയുധ ഇറക്കുമതിയില്‍ ഒന്നാം സ്ഥാനം. 2007-2011 കാലയളവില്‍ ഇന്ത്യയുടെ ഇറക്കുമതി മുമ്പത്തേക്കാള്‍ 38 ശതമാനമാണ് വര്‍ധിച്ചിരിക്കുന്നത്.

അന്താരാഷ്ട്ര സമാധാന ഗവേഷണ ഇന്‍സ്റ്റിറ്റിയൂട്ട് സ്റ്റോക്ക്‌ഹോം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ആയുധ ഇറക്കുമതിയില്‍ രണ്ടാം സ്ഥാനം ദക്ഷിണ കൊറിയക്കും മൂന്നാം സ്ഥാനം പാകിസ്ഥാനും ചൈനയും പങ്കിട്ടിരിക്കുകയുമാണ്. 44 ശതമാനം ആയുധ ഇറക്കുമതിയും നടത്തിയത് ഏഷ്യന്‍ രാജ്യങ്ങളും ഓഷ്യാനിയന്‍ രാജ്യങ്ങളുമാണ്. അതേസമയം, 19 ശതമാനം മാത്രമാണ് യൂറോപ്പിലെ ആയുധ ഇറക്കുമതി. മദ്ധ്യപൂര്‍വ്വേഷ്യ 17 ശതമാനം, അമേരിക്ക 11 ശതമാനം, ആഫ്രിക്ക 9 ശതമാനം എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ ആയുധ ഇറക്കുമതി കണക്കുകള്‍.

ആയുധ നിര്‍മ്മാണം വര്‍ധിപ്പിച്ച് ഇറക്കുമതി കുറക്കുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും ചെയ്തതാണ് ചൈനക്ക് ഒന്നാം സ്ഥാനം നഷ്ടമാകാന്‍ കാരണം. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ അമേരിക്കയുമായുള്‍പ്പടെ അനേകം ആയുധ ഇടപാടുകളില്‍ ഇന്ത്യ ഒപ്പുവെച്ചിരുന്നു.

Malayalam news

Kerala news in English

Tagged with: