എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ ലോകത്തെ ഏറ്റവും മികച്ച നിക്ഷേപസൗഹൃദ രാജ്യം
എഡിറ്റര്‍
Sunday 24th November 2013 11:44pm

indian-flag

ന്യൂദല്‍ഹി: ലോകത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദരാജ്യം ഇന്ത്യയാണെന്ന് സര്‍വേഫലം. ലോകത്തെ ഒന്നാംകിട കണ്‍സള്‍ട്ടന്‍സി കമ്പനിയായ ഏണസ്റ്റ് ആന്‍ഡ് യങ്ങിന്റെ ആഗോള സര്‍വേയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

അമേരിക്ക അഞ്ചാമതും ചൈന മൂന്നാമതുമാണ്. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനം നെടിയത് ബ്രസീലാണ്.

രൂപയുടെ വിലയിടിവും ഭൂരിഭാഗം മേഖലകളിലും വിദേശനിക്ഷേപം അനുവദിച്ചതുമാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്.

ആദ്യ പത്തില്‍ വരുന്ന മറ്റു രാജ്യങ്ങള്‍ ഇവയാണ്. കാനഡ(4), ദക്ഷിണാഫ്രിക്ക(6), വിയറ്റ്‌നാം(7), മ്യാന്‍മാര്‍(8), മെക്‌സിക്കോ(9), ഇന്തോനേഷ്യ(10).

Advertisement