Categories

വിശാഖപട്ടണം ഇന്ത്യ നേടി

വിശാഖപട്ടണം: വിശാഖ പട്ടണം ഏകദിനത്തില്‍ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. സെഞ്ചുറി നേടിയ വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് ബലത്തിലാണ് ഇന്ത്യയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് നേടി. എന്നാല്‍, മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. ഇതോടെ പരമ്പരയില്‍ ഇന്ത്യ 1-0 ന് മുമ്പിലെത്തി. സെഞ്ചുറി നേടിയ കോഹ്‌ലിയാണ് കളിയിലെ കേമന്‍.

ആദ്യം ബാറ്റിംഗിനിറങ്ങിയ ഓസീസിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 16 റണ്‍സ് നേടുന്നതിനിടെ ഓസീസിന്റെ രണ്ടു പേര്‍ വീണു. ഷോണ്‍ മാര്‍ഷ് അക്കൗണ്ട് തുറക്കും മുമ്പുതന്നെ മടങ്ങി. തൊട്ടുപിന്നാലെ പയിനും (9) വീണതോടെ ഓസീസ് സമ്മര്‍ദത്തിലായി. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന് ക്ലാര്‍ക്കും ഹസിയും ഓസ്‌ട്രേലിയയെ കൈപിടിച്ചുയര്‍ത്തി.

ഓസീസ് ക്യാപ്റ്റന്‍ ക്ലാര്‍ക്കിന്റെ (111 നോട്ടൗട്ട്) അഞ്ചാം സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഓസീസ് മാന്യമായ സ്‌കോറിലെത്തുകയായിരുന്നു. ഹസി (69) ക്ലാര്‍ക്കിന് മികച്ച പിന്തുണ നല്കിയെങ്കിലും സ്‌കോര്‍ 169 ല്‍ നില്‍ക്കുമ്പോള്‍ അശ്വിന്റെ പന്തില്‍ വിക്കറ്റിനു മുമ്പില്‍ കുടുങ്ങി പുറത്തായി. തുടര്‍ന്നെത്തിയ കാമറൂണ്‍ വൈറ്റിന്റെ ബാറ്റില്‍ നിന്ന് റണ്‍സ് പ്രവഹിച്ചു. 49 പന്തില്‍ നിന്ന് ആറു സിക്‌സും ആറു ഫോറും അടക്കം 89 റണ്‍സ് വൈറ്റ് അടിച്ചെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ തുടക്കവും പതര്‍ച്ചയോടെയായിരുന്നു. 35 റണ്‍സ് നേടുന്നതിനിടെ ഇന്ത്യയുടെ രണ്ടു മുന്‍നിര ബാറ്റ്‌സ്മാന്മാര്‍ വിക്കറ്റ് കളഞ്ഞുകുളിച്ചു. ധവന്‍ (0), വിജയ് (15) എന്നിവര്‍ക്കു പിന്നാലെ കോഹ്‌ലിയും (118), യുവ്‌രാജും (58) ചേര്‍ന്ന് ഇന്ത്യയെ തോളിലേറ്റി. റെയ്‌ന 71 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.