ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യമല്‍സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ടീം ബൗളിങ് തിരഞ്ഞെടുത്തു. യുവരാജ് സിംഗും ശ്രീശാന്തും കളിക്കളത്തിലുണ്ടാവില്ല. പകരം സുരേഷ് റെയ്‌നയും പ്രവീണ്‍ കുമാറുമാണ് ടീമിലുണ്ടാവുക.

അതേസമയം ടെസ്റ്റ് ക്രിക്കറ്റിന്റെ രണ്ടായിരാമത്തെ കളി എന്ന ചരിത്രമുഹൂര്‍ത്തത്തിന് മഴ ഭീഷണിയായി തുടരുകയാണ്. ഈ പരമ്പര വിജയിക്കുകയോ സമനിലയിലാക്കുകയോ ചെയ്തില്ലെങ്കില്‍ ഇന്ത്യയ്ക്ക് ടെസ്റ്റ് ക്രിക്കറ്റിലെ ഒന്നാം സ്ഥാനം നഷ്ടമാകും.

Subscribe Us:

ഇന്നത്തെ കളിയില്‍ സച്ചിന്റെ നൂറാം അന്താരാഷ്ട്ര സെഞ്ച്വറിയും രാജ്യം ഉറ്റു നോക്കുന്നുണ്ട്. അതുകൊണ്ടുതന്നെ വിജയിക്കുക എന്നതാണ് ഇന്ത്യയുടെ മുന്നിലുള്ള ഏക ലക്ഷ്യം.

ക്രിക്കറ്റിന്റെ ഈറ്റില്ലമായ ലോര്‍ഡ്‌സില്‍ കളിച്ച ഒരേയൊരു ടെസ്റ്റ് മാത്രമേ ജയിച്ചിട്ടുള്ളുവെങ്കിലും ഇന്ത്യ ഇക്കുറി പ്രതീക്ഷയോടെയാണ് പരമ്പരയ്ക്ക് തുടക്കമിടുന്നത്.