നാഗ്പൂര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാമത്തേയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഒരിന്നിംഗ്‌സിന്റേയും 198 റണ്‍സിന്റേയും ജയം. ഇന്ത്യയുടെ ആദ്യ ഇന്നിംഗ്‌സ സ്‌കോറായ 566 നിതെരേ രണ്ടാം ഇന്നിംഗ്‌സില്‍ കിവീസ് 175 റണ്‍സിന് പുറത്തായി. ഇതോടെ ടെസ്റ്റ് പരമ്പര 1-0ന് ഇന്ത്യ സ്വന്തമാക്കി. രാഹുല്‍ ദ്രാവിഡിനെ കളിയിലെ താരമായും ഹര്‍ഭജന്‍ സിംഗിനെ പരമ്പരയിലെ താരമായും തിരഞ്ഞെടുത്തു

നാലാംദിനം ഒരു വിക്കറ്റിന് 24 എന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച കിവീസിന് വിക്കറ്റുകള്‍ തുരുതുരാ നഷ്ടമായി. പ്രഗ്യാന്‍ ഓജയായിരുന്നു കിവീസിന്റെ അന്തകനായത്. മക്കുല്ലത്തേയും (25) ഗുപ്റ്റിലിനേയും (0) ഓജ പുറത്താക്കി.

തുടര്‍ന്ന് ഹര്‍ഭജന്റെ ഊഴമായിരുന്നു. ക്രീസില്‍ നിലയുറപ്പിക്കാന്‍ ശ്രമിച്ച ടെയ്‌ലറും (29) ഹോപ്കിന്‍സും (8) ഹര്‍ഭജന്റെ ഇരകളായി. ടിം സൗത്തിയുടേയും (31), ക്രിസ് മാര്‍ട്ടിന്റേയും കുറ്റി തെറിപ്പിച്ച് ഇഷാന്ത് ശര്‍മ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.

മൊഹാലിയിലും ഹൈദരാബാദിലും നടന്ന ആദ്യ രണ്ടു ടെസ്റ്റുകള്‍ സമനിലയില്‍ അവസാനിച്ചിരുന്നു. സ്‌കോര്‍. ന്യൂസിലാന്‍ഡ് 193, 175, ഇന്ത്യ 566ന് 8 ഡിക്ലയേര്‍ഡ്.