Categories

ഇന്ത്യക്ക് ‘വെരിവെരി സ്‌പെഷല്‍’ ജയം

മൊഹാലി: ഏകദിനക്രിക്കറ്റിന്റെ എല്ലാ ആവേശവും നിറഞ്ഞമൊഹാലി ടെസ്റ്റില്‍ ഇന്ത്യക്ക് ജയം. അവസാനംവരെ പൊരുതിയ ആസ്‌ട്രേലിയയെ ഒരുവിക്കറ്റിനാണ് ഇന്ത്യ തോല്‍പ്പിച്ചത്. ഒമ്പതാംവിക്കറ്റില്‍ ലക്ഷ്മണും ചേര്‍ന്ന് നേടിയ 44 റണ്‍സാണ് തോല്‍വി തുറിച്ചുനോക്കുകയായിരുന്ന ഇന്ത്യക്ക് കരുത്തായത്.

അഞ്ചാംദിനം 4ന് 58 എന്ന നിലയില്‍ കളിക്കാനിറങ്ങിയ ഇന്ത്യക്ക് നൈറ്റ് വാച്ച്മാന്‍ സഹീര്‍ഖാനെ തുടക്കത്തിലേ നഷ്ടമായി. 38 റണ്‍സെടുത്ത സച്ചിനെ ബൊള്ളിഞ്ചര്‍ ഹസിയുടെ കൈകളിലെത്തിച്ചു. ക്യാപ്റ്റന്‍ ധോണി ലക്ഷ്മണുമായുള്ള ധാരണപ്പിശകില്‍ റണ്ണൗട്ടായതോടെ ഇന്ത്യയുടെ സര്‍വ്വ പ്രതീക്ഷകളും നശിച്ചു.

എന്നാല്‍ ലക്ഷ്മണും പേസര്‍ ഇഷാന്ത് ശര്‍മയും ചേര്‍ന്ന് കൂട്ടുകെട്ട നിര്‍ണായകമാവുകയായിരുന്നു. എന്നാല്‍ ഇഷാന്ത് അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്തായതോടെ ഇന്ത്യ വീണ്ടും പരുങ്ങലിലായി. എന്നാല്‍ പ്രഗ്യാന്‍ ഓജയെ കൂട്ടുപിടിച്ച് ലക്ഷ്മണ്‍ (73*) ഇന്ത്യയെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. രണ്ടിന്നിംഗ്‌സുകളിലുമായി എട്ടുവിക്കറ്റുവീഴ്ത്തിയ സഹീര്‍ ഖാനാണ് മാന്‍ ഓഫ് ദ മാച്ച്

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.