Categories

ത്രിരാഷ്ട്ര കപ്പ്: ഇന്ത്യ ഫൈനലില്‍

india-won-in-mirpurമിര്‍പുര്‍: ത്രിരാഷ്ട്ര കപ്പില്‍ ലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്ത ഇന്ത്യ ഫൈനലില്‍. ലങ്ക തന്നെയാണ് ഫൈനലില്‍ ഇന്ത്യയുടെ എതിരാളികള്‍. 13നാണ് ഫൈനല്‍. ലങ്കയുടെ 213 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 32.4 ഓവറില്‍ വിജയം സ്വന്തമാക്കി. 71 റണ്‍സെടുത്ത് വിരാട് കോഹ്ലിയും 8 റണ്‍സുമായി യുവരാജ് സിംഗും പുറത്താകാതെ നിന്നു. ദിനേശ് കാര്‍ത്തിക്കും (48) ഗൗതം ഗംഭീറുമാണ് (71) പുറത്തായത്.

നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 46.1 ഓവറില്‍ 213 റണ്‍സിന് ഓള്‍ ഔട്ടായി. മൂന്നു വിക്കറ്റ് വീതമെടുത്ത സഹീര്‍ ഖാനും അമിത മിശ്രയുമാണ് ലങ്കയെ തകര്‍ത്തത്. 84 റണ്‍സെടുക്കുന്നതിനിടെ ആറു വിക്കറ്റ് നഷ്ടമായ ലങ്കയെ അര്‍ധസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയും (68), സുരേഷ് രന്‍ദിവും ചേര്‍ന്നാണ് മാന്യമായ സ്‌കോറിലെത്തിച്ചത്. തിലന്‍ തുഷാര (28), തിലകരത്‌നെ ദില്‍ഷന്‍ (33), പെരേര (11) എന്നിവരാണ് രണ്ടക്കം കണ്ട മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഉപുല്‍ തരംഗ (പൂജ്യം), ജയവര്‍ധന (5), സമരവീര (പൂജ്യം), കണ്ടമ്പി (1), തുഷാര (1) എന്നിവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. സുദീപ് ത്യാഗി, ശ്രീശാന്ത്, യുവ്രാജ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.