ജയ്പൂര്‍: കൊട്ടാരങ്ങളുടെ നാട്ടില്‍ ഇന്ത്യക്ക് രാജകീയ വിജയം. രണ്ടാം ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെ എട്ടുവിക്കറ്റിനാണ് തകര്‍ത്തത്. ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ മികച്ച ബാറ്റിംഗും (138*) പേസര്‍ ശ്രീശാന്തിന്റെ ബൗൡഗുമാണ് (47-4) ഇന്ത്യയെ തുണച്ചത്.

ആദ്യം ബാറ്റ്‌ചെയ്ത ന്യൂസിലാന്‍ഡിനെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ തളച്ചിട്ടു. മികച്ച ലൈനും ലെംഗ്തും കണ്ടെത്തിയ ശ്രീശാന്താണ് കിവീസിന്റെ അന്തകനായത്. നിര്‍ണായക ഘട്ടങ്ങൡ വിക്കറ്റ് വീഴ്ത്താന്‍ ശ്രീശാന്തിനായി. കിവീസിനായി സ്‌റ്റൈറിസ് 59, വെറ്റോറി 31 എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

മറുപടി ബാറ്റിംഗില്‍ ഇന്ത്യക്ക് സ്വപ്‌നതുല്യമായ തുടക്കം ലഭിച്ചു. 87 റണ്‍സിന് മുരളി വിജയിയെ ഇന്ത്യക്ക് നഷ്ടമായി. എന്നാല്‍ തുടര്‍ന്നെത്തിയ വിരാട് കോലിയും ഗംഭീറും ചേര്‍ന്ന് 126 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. കോലിക്ക് ശേഷം വന്ന യുവരാജ് (16) ഗംഭീറിനൊപ്പം പുറത്താകാതെ നിന്നു. ഗംഭീറാണ് കളിയിലെ താരം.