റാഞ്ചി: മഴമൂലം ഓവറുകള്‍ വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 9 വിക്കറ്റ് ജയവുമായി ഇന്ത്യക്ക് ഒന്നാം ട്വന്റി- 20 ജയം. മഴ മുടക്കിയ മത്സരത്തില്‍ ആറു ഓവറില്‍ 48 റണ്‍സായി നിശ്ചയിച്ച വിജയലക്ഷ്യം ഇന്ത്യ 3 പന്തുകള്‍ ബാക്കി നില്‍ക്കേയാണ് മറികടന്നത്.


Also Read: ‘അങ്ങോട്ട് മാറി നില്‍ക്ക്’; ജനരക്ഷാ യാത്രക്കിടെ കുമ്മനത്തിന്റെയും തന്റെയും അടുത്തെത്തിയ പ്രവര്‍ത്തകനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ട് അമിത് ഷാ; വീഡിയോ


രോഹിത് ശര്‍മ്മയുടെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് 48 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ നഷ്ടമായത്. 11 റണ്‍സായിരുന്നു രോഹിതിന്റെ സമ്പാദ്യം. വിജയ നിമിഷത്തില്‍ 12 പന്തില്‍ 15 റണ്‍സോടെ ശിഖര്‍ ധവാനും 14 പന്തില്‍ 22 റണ്‍സോടെ വിരാട് കോഹ്‌ലിയുമായിരുന്നു ക്രീസില്‍

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 18.4 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സ് നേടിയിരുന്നു. ഇതിന് പിന്നാലെയാണ് മഴ മൂലം മത്സരം തടസ്സപ്പെട്ടത്.

ഓസീസ് നിരയില്‍ ഓപ്പണര്‍ ആരോണ്‍ ഫിഞ്ച് മാത്രമാണ് ടീമിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഫിഞ്ച് 42 റണ്‍സെടുത്ത് പുറത്തായി.


Dont Miss: ‘മധുര പ്രതികാരം’; ഫോറടിച്ച വാര്‍ണറിന്റെ സ്റ്റംമ്പെടുത്ത് ഭൂവി; ഓസീസിനു ബാറ്റിങ്ങ് തകര്‍ച്ച; വീഡിയോ കാണാം


ഫിഞ്ചിനു പുറമെ 17 റണ്‍സ് വീതമെടുത്ത മാക്‌സ്‌വെല്ലും ടിം പെയിനും മാത്രമാണ് രണ്ടക്കം കണ്ട താരങ്ങള്‍. ഇന്ത്യക്കായി ജസ്പ്രീത് ബൂംറയും കുല്‍ദീപ് യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.