Administrator
Administrator
പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യക്ക്
Administrator
Sunday 11th September 2011 7:26pm

champions trophy hockeyഓര്‍ദോസ്: പ്രഥമ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി കിരീടം ഇന്ത്യ നേടി. പാക്കിസ്ഥാനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2ന് കീഴടക്കിയാണ് ഇന്ത്യ ജേതാക്കളായത്. പ്രമുഖ താരങ്ങളില്ലാതെയാണ് ഫൈനലില്‍ ഇന്ത്യ പാക്കിസ്താനെ കീഴടക്കിയത്.

അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയും പാകിസ്താനും 2-2 എന്ന നിലയില്‍ സമനിലയില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് പോയന്റടിസ്ഥാനത്തിലാണ് ഇരുടീമുകളും ഫൈനലിലെത്തിയത്. പ്രമുഖരായ അഞ്ചു താരങ്ങള്‍ ഇല്ലാതെ പുതുമുഖങ്ങളുമായാണ് ഇന്ത്യ ടൂര്‍ണമെന്റില്‍ അണിനിരന്നത്. മൈക്കിള്‍ നോബ്‌സിന്റെ കുട്ടികള്‍ക്ക് പരിചയസമ്പന്നതയൊന്നും പ്രശ്‌നമായിരുന്നില്ല.

നോബ്‌സ് പരിശീലിപ്പിച്ച ടീമിന് ഏറെയൊന്നും മുന്നേറാനാവില്ലെന്നായിരുന്നു വിലയിരുത്തലുകള്‍. എന്നാല്‍ എല്ലാവരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ടീം ജേതാക്കളാവുകയാണുണ്ടായത്. തോല്‍വിയറിയാതെയാണ് ടീം ജേതാക്കളായത് എന്നതും മത്സരത്തിന്റെ പ്രത്യേകതയാണ്.

Advertisement