എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 സന്നാഹമത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 26 റണ്‍സ് വിജയം; ഗംഭീറിന് പരിക്ക്
എഡിറ്റര്‍
Saturday 15th September 2012 1:26pm

Irfan Pathanകൊളംബോ: ലോകകപ്പിന് മുന്നോടിയായി നടന്ന ട്വന്റി 20 സന്നാഹമത്സരത്തില്‍ ശ്രീലങ്കക്കെതിരെ ഇന്ത്യക്ക് 26 റണ്‍സ് വിജയം. ഇര്‍ഫാന്‍ പഠാന്റെ മാസ്മരിക ബൗളിംഗാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയാണ് പഠാന്‍ ഇന്ത്യയുടെ വിജയശില്പിയായത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു ഇന്ത്യ.

Ads By Google

അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെടുത്ത ഇന്ത്യക്കെതിരെ മറുപടി ബാറ്റിങ്ങിനിറങ്ങഇയ ശ്രീലങ്കക്ക് 19.3 ഓവറില്‍ 120 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് വേണ്ടി ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി 55 ഉം രോഹിത് ശര്‍മ 37 ഉം റണ്‍സെടുത്തു മികച്ച സ്‌കോറിലേക്കു നയിക്കുകയായിരുന്നു. ശ്രീലങ്കയെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ പഠാന്‍ അഞ്ച് വിക്കറ്റ് നേടിയപ്പോള്‍ ലക്ഷ്മിപതി ബാലാജി മൂന്ന് വിക്കറ്റ് വീഴ്ത്തി. സഹീര്‍ ഖാനും ഹര്‍ഭജന്‍ സിംഗും ഓരോ വിക്കറ്റും നേടി.

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്ക് തിരിച്ചടിയായി ഗംഭീറിന് പരിക്കേറ്റു. ശ്രീലങ്കയ്‌ക്കെതിരായി നടന്ന സന്നാഹ മത്സരത്തിനിടെയാണ് ഓപ്പണര്‍ ഗൗതം ഗംഭീറിന് പരിക്കേറ്റത്. ലസിത് മലിംഗയുടെ പന്ത് കൊണ്ടാണ് ഗംഭീറിന്റെകൈക്കുഴയ്ക്ക പരിക്കേറ്റത്.

Advertisement