എഡിറ്റര്‍
എഡിറ്റര്‍
ത്രിരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം, മൗറിഷ്യസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചു
എഡിറ്റര്‍
Saturday 19th August 2017 10:19pm

മുംബൈ: ത്രിരാഷ്ട്ര ഫുട്ബാള്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വിജയതുടക്കം. മൗറിഷ്യസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.

ഇന്ത്യയ്ക്ക് വേണ്ടി 37-ാംമിനിറ്റില്‍ റോബിന്‍ സിംഗും 62-ാം മിനിറ്റില്‍ ബല്‍വാന്ത് സിംഗും ഗോള്‍ നേടിയപ്പോള്‍ ഡോര്‍സയുടെ വകയായിരുന്നു മൗറീഷ്യസിന്റെ ആശ്വാസ ഗോള്‍.


Also Read: ‘ടോയ്‌ലറ്റ് ഏക് പ്രേം കഥ’യുടെ രണ്ടാം ഭാഗത്തിലെ ആദ്യ രംഗം പുറത്തുവിട്ട് ട്വിങ്കിള്‍ ഖന്ന; ചിരിയടക്കാനാവാതെ സോഷ്യല്‍ മീഡിയ


പതിനഞ്ചാം മിനിറ്റില്‍തന്നെ മൗറീഷ്യസ് ഇന്ത്യന്‍ വല കുലുക്കിയെങ്കിലും പിന്നീട് ആഘോഷിക്കാനുള്ള അവസരം മൗറീഷ്യസിന് ലഭിച്ചില്ല. റാങ്കിംഗില്‍ ഏറെ പിന്നിലുള്ള മൗറീഷ്യസിനെതിരെ അത്ര ആധികാരികമായിട്ടല്ലായിരുന്നു ഇന്ത്യയുടെ ജയം

കോച്ച് കോണ്‍സ്റ്റന്റൈനു കീഴില്‍ മികച്ച പ്രകടനമാണ് ടീം ഇന്ത്യ കാഴ്ചവെക്കുന്നത്. ലോകറാങ്കിങ്ങില്‍ നിലവില്‍ 97-ാം സ്ഥാനത്താണ് ഇന്ത്യ.

Advertisement