മധ്യപ്രദേശ്: ഇന്‍ഡോര്‍ ഏകദിനത്തില്‍ ഓസീസിനെതിരെ ഇന്ത്യക്ക് ജയം. ഓസ്‌ട്രേലിയ പടുത്തുയര്‍ത്തിയ 293 റണ്‍സ് സ്‌കോര്‍ 47.5 ഓവറിലാണ് ഇന്ത്യ മറി കടന്നത്. ഒരു വിക്കറ്റെടുക്കുകയും 78 റണ്‍സെടുക്കുകയും ചെയ്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയശില്‍പി.

രഹാനെ 79 രോഹിത് 71 എന്നിവരും പാണ്ഡ്യക്ക് മികച്ച പിന്തുണ നല്‍കി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആരോണ്‍ ഫിഞ്ചിന്റെ മികവില്‍ ( 124 ) മികവിലാണ് മികച്ച സ്‌കോര്‍ കെട്ടിപ്പടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റന്‍ സ്മിത്തുമായി രണ്ടാം വിക്കറ്റില്‍ 154 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഫിഞ്ച് പടുത്തുയര്‍ത്തിയത്.