എഡിറ്റര്‍
എഡിറ്റര്‍
ഏഷ്യാകപ്പ്: അഫ്ഗാനെതിരെ ഇന്ത്യക്ക് ജയം
എഡിറ്റര്‍
Wednesday 5th March 2014 8:03pm

indian-won-in-asia-cup

മിര്‍പൂര്‍: ഏഷ്യാകപ്പില്‍ ദുര്‍ബലരായ അഫ്ഗാനെതിരെ ഇന്ത്യക്ക് ജയം. ഏഷ്യാകപ്പില്‍ നിന്ന് ഇന്ത്യ നേരത്തെ പുറത്തായിരുന്നെങ്കിലും അഫ്ഗാനെതിരെ രണ്ട് വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ 160 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 32.2 ഓവറില്‍ മറികടന്നു.

ഓപ്പണര്‍മാരായ ശിഖര്‍ ധവാന്റെയും(60), അജിങ്ക്യ രഹാനെയുടെയും (56) അര്‍ധസെഞ്ചുറി മികവിലാണ് അനായാസമായി ഇന്ത്യ വിജയത്തിലേക്കെത്തിയത്. കഴിഞ്ഞ കളിയില്‍നിന്ന് വ്യത്യസ്തമായി മൂന്നാമനായെത്തിയ രോഹിത് ശര്‍മ്മയും (18*) ദിനേശ് കാര്‍ത്തികും (21*) ഇന്ത്യയ്ക്ക് ആശ്വാസ വിജയമൊരുക്കി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 45.2 ഓവറില്‍ 159 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികവുമൂലം അഫ്ഗാനെ ഇന്ത്യ എറിഞ്ഞുടച്ചിരുന്നു. മത്സരത്തില്‍ 30 റണ്‍സിന് നാലു വിക്കറ്റ് വീഴ്ത്തിയ രവീന്ദ്ര ജഡേജയും 31-നു മൂന്നു വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനുമാണ് അഫ്ഗാനെ തകര്‍ത്തത്. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ഏഷ്യാകപ്പില്‍ പാക്കിസ്ഥാനോടു തോറ്റ ഇന്ത്യ നേരത്തെ പുറത്തായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാന് ആറാം ഓവറില്‍ തന്നെ ആദ്യവിക്കറ്റ് നഷ്ടമായി. 95 റണ്‍സെടുക്കുന്നതിനിടെ ഏഴ് ബാറ്റ്‌സ്മാന്‍മാര്‍ ഇന്തന്‍ ബൗളര്‍മാരുടെ മുന്നില്‍ മുട്ടുമടക്കി.

50 റണ്‍സെടുത്ത ഷമീമുള്ള ഷെന്‍വാരിയും 31 റണ്‍സെടുത്ത ഓപ്പണര്‍ നൂര്‍ അലി സര്‍ദാനും 22 റണ്‍സെടുത്ത മുഹമ്മദ് ഷെഹ്‌സാദിനുമൊഴികെ അഫ്ഗാന്‍നിരയില്‍ മറ്റാര്‍ക്കും രണ്ടക്കം കടക്കാനായില്ല. 73 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ഷെന്‍വാരിയുടെ പ്രകടനമാണ് അഫ്ഗാനെ 150 കടത്തിയത്.

Advertisement