Categories

ഇന്ത്യ യുഎന്‍ രക്ഷാസമിതിയില്‍

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രാ രക്ഷാസമിതിയില്‍ ഇന്ത്യക്ക് താത്കാലിക അംഗത്വം നല്‍കി. 19 വര്‍ഷത്തിനു ശേഷം ആദ്യമായാണു ഇന്ത്യക്ക് ഐക്യരാഷ്ട്രാ രക്ഷാസമിതിയില്‍ അംഗത്വം ലഭിക്കുന്നത്. രണ്ട് വര്‍ഷത്തേക്കാണ് അംഗത്വം. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയില്‍ താല്‍ക്കാലിക അംഗമെങ്കിലുംമാവുക എന്ന ഇന്ത്യയുടെ നീണ്ട കാലത്തെ സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്.

ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് താത്കാലിക അംഗത്വത്തിനായി രംഗത്തുണ്ടായിരുന്ന കസാക്കിസ്ഥാന്‍ അവസാന നിമിഷം പിന്മാറിയതാണ് ഇന്ത്യക്ക് ഗുണകരമായത്. 191 രാജ്യങ്ങളില്‍ നിന്ന് 128 രാജ്യങ്ങളുടെ പിന്തുണയായിരുന്നു ഇന്ത്യക്ക് വേണ്ടിയിരുന്നത്. എന്നാല്‍ 187 രാജ്യങ്ങളുടെ പിന്തുണയാണ് ഇന്ത്യ ഇതിനായി നേടിയത്. ഈ ചരിത്ര നേട്ടത്തില്‍ ഇന്ത്യന്‍ ദേശീയ നേതൃത്വം ആഹ്ലാദത്തിലാണ്. ഇന്ത്യയുടെ നയതന്ത്രബന്ധത്തിന്റെ വിജയമായാണ് ഈ നേട്ടം പരിഗണിക്കുന്നത്.

മെക്‌സിക്കോ, തുര്‍ക്കി, ഓസ്ട്രിയ, ജപ്പാന്‍, ഉഗാണ്ട എന്നീ രാഷ്ട്രങ്ങള്‍ ഒഴിഞ്ഞ താല്‍ക്കാലിക അംഗങ്ങളെന്ന സ്ഥാനത്തേക്കായിരുന്നു മത്സരം. ആഫ്രിക്കയില്‍ നിന്ന് ദക്ഷിണ ആഫ്രിക്കയും ലാറ്റിനമേരിക്കയില്‍ നിന്ന് കൊളംബിയയും ഇന്ത്യയുടെ കൂടെ താത്കാലിക അംഗത്തത്തിനു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

വര്‍ഷങ്ങളായി രക്ഷാസമിതിയില്‍ സ്ഥാനത്തിനായി ഇന്ത്യ അന്താരാഷ്ട്ര തലത്തില്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. അടുത്ത വര്‍ഷത്തെ ജനറല്‍ബോഡിയില്‍ സ്ഥിരാംഗത്തത്തിനായി പ്രവര്‍ത്തിക്കാന്‍ കരുത്ത് നല്‍കുന്നതാണ് പുതിയ നേട്ടം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.