എഡിറ്റര്‍
എഡിറ്റര്‍
ജയിച്ചിട്ടും ഇന്ത്യ തോറ്റു
എഡിറ്റര്‍
Wednesday 3rd October 2012 12:41am

കൊളംബോ: ട്വന്റി-20 ലോകകപ്പിന്റെ സെമിഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായി. സെമിയിലെത്തണമെങ്കില്‍ സൂപ്പര്‍ എട്ടിലെ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 31 റണ്‍സിന് തോല്പിക്കേണ്ടിയിരുന്ന ഇന്ത്യയ്ക്ക് ഒരു റണ്ണിന്റെ ആശ്വാസ ജയം നേടാന്‍ മാത്രമാണ് കഴിഞ്ഞത്.

Ads By Google

153 റണ്‍സിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 19.5 ഓവറില്‍ 151 റണ്‍സിന് എല്ലാവരും പുറത്തായി.

ഡുപ്ലെസിസ് 65 റണ്‍സെടുത്തു. ഇന്ത്യയ്ക്കുവേണ്ടി സഹീര്‍ ഖാന്‍, ബാലാജി എന്നിവര്‍ മൂന്നും യുവ്‌രാജ് സിങ് രണ്ടും വിക്കറ്റ് വീഴ്ത്തി. അശ്വിന്‍, പത്താന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

ഇതോടെ രണ്ടാമത്തെ ഗ്രൂപ്പില്‍ നിന്ന് ഓസ്‌ട്രേലിയയും പാകിസ്താനും സെമിഫൈനലിലെത്തി. നേരത്തെ പാകിസ്താന്‍ ഓസ്‌ട്രേലിയയെ 32 റണ്‍സിന് തോല്പിച്ചിരുന്നു.

ദക്ഷിണാഫ്രിക്ക മത്സരം തുടങ്ങുന്നതിന് മുമ്പുതന്നെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 152 റണ്‍സെടുത്തു. സുരേഷ് റെയ്‌ന(45), രോഹിത് ശര്‍മ(25), മഹേന്ദ്രസിങ് ധോനി(23), യുവ്‌രാജ് സിങ്(21) എന്നിവരുടെ പ്രകടനമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്.

ദക്ഷിണാഫ്രിക്കയ്ക്കുവേണ്ടി മോണെ മോര്‍ക്കലും റോബിന്‍ പീറ്റേഴ്‌സണും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. ജാക് കാലിസ് ഒരു വിക്കറ്റ് നേടി.

Advertisement