എഡിറ്റര്‍
എഡിറ്റര്‍
ട്വന്റി 20 ലോകക്കപ്പ്: ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിയില്‍
എഡിറ്റര്‍
Saturday 29th March 2014 12:01am

indian-team

മിര്‍പൂര്‍:ട്വന്റി-20 ലോകക്കപ്പ് മത്സരത്തില്‍ ആതിഥേയരായ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ സെമിഫൈനലില്‍. ട്വന്റി20 ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചാണ് ഇന്ത്യ സെമി ഫൈനലില്‍ ഇടം നേടിയിരിക്കുന്നത്.

ട്വന്റി-20 ലോകകപ്പിലെ മികച്ച പ്രകടനത്തോടെ ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. നേരത്തെ പാക്കിസ്ഥാനെയും വിന്‍ഡീസിനെയും ഇന്ത്യ പരാജയപ്പെടുത്തിയിരുന്നു.

ഗ്രൂപ്പ് രണ്ടില്‍ ഏറ്റവും അധികം പോയന്റ് ലഭിച്ച ടീമും ഇന്ത്യ തന്നെ. ഐ.സി.സി റാങ്കിംഗ് പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ശ്രീലങ്കയാണ്. പാക്കിസ്ഥാന്‍, സൗത്ത് ആഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നീ ടീമുകള്‍ യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലുണ്ട്.

വിരാട് കോഹ്‌ലി(57-നോട്ടൗട്ട്), രോഹിത്ശര്‍മ(56) എന്നിവരുടെ കൂട്ടു കെട്ടിന്റെ ബലത്തിലാണ് ഇന്ത്യ വിജയം കൈവരിച്ചത്. ധോണി 22 റണ്‍സുമായി പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സെടുത്തു. അനാമുല്‍ ഹഖ്(44), മഹ്മദുള്ള(33-നോട്ടൗട്ട്) എന്നിവരാണ് ബംഗ്ലാദേശിനെ ഈ സ്‌കോറിലെങ്കിലുമെത്തിച്ചത്.

മികച്ച ബൗളിങ്ങിലൂടെ അമിത് മിശ്രയും അശ്വിനും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയൊരുക്കിയത്. മത്സരത്തില്‍ അശ്വിന്‍ രണ്ടും അമിത് മിശ്ര മൂന്നും വിക്കറ്റുകള്‍ വീഴ്ത്തി.

Advertisement